HOME
DETAILS
MAL
പ്രതിഷേധം ഫലംകണ്ടു; ലബനോനിലെ ബലാത്സംഗ നിയമം റദ്ദുചെയ്തു
backup
August 16 2017 | 14:08 PM
ലബനോന്‍: സ്ത്രീ പ്രക്ഷോഭത്തിനൊടുവില്‍ ലബനോനിലെ ബലാത്സംഗ നിയമം പാര്‍ലമെന്റ് റദ്ദുചെയ്തു. ഇരകളെ വിവാഹം ചെയ്യാനും ശിക്ഷ ഒഴിവാക്കാനും ബലാത്സംഗം ചെയ്തവര്‍ക്ക് അവകാശം നല്‍കുന്ന നിയമമാണ് റദ്ദാക്കിയത്.
നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോവല്‍, ബലാത്സംഗം എന്നിവ ഉള്‍ക്കൊള്ളുന്ന പീനല്‍ കോഡിലെ 522-ാം അനുഛേദമാണ് പാര്‍ലമെന്റ് എടുത്തുകളഞ്ഞത്.
1940 മുതല്‍ നിലവിലുള്ള ഈ നിയമത്തിനെതിരെ ഒരു വര്‍ഷത്തോളം വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മാറ്റം. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് ഭേദഗതി പാര്‍ലമെന്ററി സമിതിക്കു മുമ്പില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."