HOME
DETAILS

ദേശീയപതാകയും ആര്‍.എസ്.എസും

  
backup
August 16 2017 | 22:08 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%a4%e0%b4%be%e0%b4%95%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8

ആര്‍.എസ്.എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത് വലിയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ദേശീയപതാകയും ആര്‍.എസ്.എസും തമ്മിലുളള ബന്ധം വിശകലനംചെയ്യുന്നതു രസകരമായിരിക്കും.
ദേശീയതയുടെ കുത്തക അവകാശപ്പെടുന്നവരുടെ പല പൊതുയോഗങ്ങളിലും മഹാസമ്മേളനങ്ങളിലും ഇപ്പോഴും ത്രിവര്‍ണപ്പതാക ഇകഴ്ത്തപ്പെടുന്നുണ്ട്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയുടെ പ്രസംഗങ്ങള്‍ യു ട്യൂബില്‍ കണ്ടാല്‍ ഇതു വ്യക്തമാകും.
മൂന്നു നിറങ്ങള്‍ ചേര്‍ത്തുതുന്നിയ ഒരു തുണിത്തുണ്ട് എന്നാണു ശശികലയുടെ പ്രസംഗങ്ങളില്‍ ദേശീയപതാകയ്ക്കുള്ള വിശേഷണം. പതാകയോടുള്ള ആശയപരമായ എതിര്‍പ്പ് തങ്ങള്‍ക്ക് ഇപ്പോഴുമുണ്ടെന്നു ചാനല്‍ചര്‍ച്ചയിലടക്കം സമ്മതിക്കാന്‍ ഈ ദേശീയവാദികളായ നേതാക്കള്‍ക്കു മടിയില്ല.
1950 മുതല്‍ 2002 വരെയുളള 52 വര്‍ഷക്കാലം ആര്‍.എസ്.എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്തു ദേശീയപതാക ഉയര്‍ത്തിയിട്ടേയില്ല. 2002 മുതല്‍ ഉയര്‍ത്താന്‍ ഒരു കാരണമുണ്ട്. 2001 ലെ റിപബ്ലിക് ദിനത്തില്‍ രാഷ്ട്രപ്രേമി യുവദള്‍ എന്ന സംഘടനയുടെ മൂന്നു ചെറുപ്പക്കാര്‍ നാഗ്പൂരിലെ കാര്യാലയത്തിന്റെ കോംപൗണ്ടിലേക്ക് അതിക്രമിച്ചു കയറി പതാക ഉയര്‍ത്തി. ആര്‍.എസ്.എസ് ദേശീയപതാകയെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അവരുടെ ഈ പ്രതിഷേധ നടപടി. അതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസില്‍ അറസ്റ്റിലായ യുവാക്കളെ 2003ല്‍ കോടതി വെറുതെ വിട്ടു .
2002 വരെ സ്വകാര്യസ്ഥാപനങ്ങളില്‍ പതാകയുയര്‍ത്താന്‍ നിയമപരമായി സാധ്യമായിരുന്നില്ലെന്നതാണ് അതുവരെ പതാകയുയര്‍ത്താതിരുന്നതിന് ആര്‍.എസ്.എസ് പറയുന്ന ന്യായം. ആ വാദം പൊള്ളയാണ്. നവീന്‍ ജിന്‍ഡാല്‍ കേസിനെ തുടര്‍ന്ന് 2002ല്‍ പതാകാ കോഡ് ഭേദഗതി ചെയ്യുന്നതിനു മുമ്പും സ്വകാര്യസ്ഥാപനങ്ങളില്‍ ദേശീയദിനങ്ങളില്‍ പതാക ഉയര്‍ത്തുന്നതിനു തടസ്സമുണ്ടായിരുന്നില്ല.
2002 വരെ നിലവിലുണ്ടായിരുന്ന പതാകാ കോഡിലെ ആറാം വകുപ്പു പറയുന്നതു റിപബ്ലിക് ദിനം, ദേശീയവാരം, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, പ്രത്യേക ദേശീയാഘോഷങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ നിയന്ത്രണമില്ലാതെ പതാക ഉയര്‍ത്താമെന്നാണ്.
ത്രിവര്‍ണപ്പതാകയോടുള്ള ആര്‍.എസ്.എസിന്റെ എതിര്‍പ്പിന് ഏഴു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 1946 ജൂലൈ 14ന്റെ ഗുരുപൂര്‍ണിമാ പ്രസംഗത്തില്‍ ആര്‍.എസ്.എസിന്റെ രണ്ടാം സര്‍ സംഘ് ചാലക് മാധവ സദാശിവ ഗോള്‍വാക്കര്‍ പ്രഖ്യാപിച്ചതു കാവിക്കൊടി മാത്രമാണ് ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നതെന്നാണ്. ഒരുനാള്‍ രാജ്യം മുഴുവന്‍ ഭഗവധ്വജത്തെ വണങ്ങുമെന്നു ഗോള്‍വാക്കര്‍ പ്രഖ്യാപിച്ചു. ബഞ്ച് ഓഫ് തോട്ട്‌സ് 237 ാം പേജില്‍ എന്തുകൊണ്ടു ത്രിവര്‍ണപ്പതാക അനാവശ്യമാണെന്നു വിശദീകരിക്കുന്നുണ്ട് ആര്‍.എസ്.എസ് ഗുരുജി.
1947 ജൂലൈ 22നാണു ഭരണഘടനാ നിര്‍മാണസഭ ത്രിവര്‍ണപ്പതാകയെ ഇന്ത്യയുടെ ദേശീയപതാകയായി അംഗീകരിക്കുന്നത്. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയം അസംബ്ലി ഏകകണ്ഠമായി പാസാക്കുകയായിരുന്നു. ഇതിനുശേഷമിറങ്ങിയ ആര്‍.എസ്.എസ് മുഖപത്രം 'ഓര്‍ഗനൈസര്‍' തുടര്‍ച്ചയായ മൂന്നു ലക്കങ്ങളില്‍ ദേശീയപതാകയെ ആക്രമിച്ചു ലേഖനം പ്രസിദ്ധീകരിച്ചു. നാഷണല്‍ ഫഌഗ് എന്ന തലക്കെട്ടില്‍ വന്ന ലേഖനം ത്രിവര്‍ണപ്പതാകയ്ക്കു പകരം കാവിക്കൊടി ഇന്ത്യന്‍ ദേശീയപതാകയാക്കണമെന്ന് ആവശ്യപ്പെട്ടു.
തൊട്ടടുത്ത ലക്കത്തില്‍ വന്ന ഹിന്ദുസ്ഥാന്‍ എന്ന ലേഖനവും സമാനമായ ആവശ്യമാണ് ഉന്നയിച്ചത്. ആഗസ്റ്റ് 14ന്, സ്വാതന്ത്ര്യദിനത്തലേന്ന് ഇറങ്ങിയ ഓര്‍ഗനൈസറിലാണു ഹിന്ദുക്കള്‍ ഒരിക്കലും ത്രിവര്‍ണപ്പതാകയെ ബഹുമാനിക്കില്ലെന്ന പ്രഖ്യാപനമുളളത്.
മിസ്റ്ററി ബിഹൈന്‍ഡ് ഭഗവധ്വജ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്. ത്രിവര്‍ണം തിന്മയാണെന്നും രാജ്യത്തിന് അപകടകരമാണെന്നും ഈ ലേഖനം വാദിച്ചു.ആര്‍.എസ്.എസ് നേതാക്കള്‍ ഇപ്പോള്‍ ടിവി ചര്‍ച്ചകളില്‍ പറയുന്ന ആശയപരമായ എതിര്‍പ്പിന്റെ പശ്ചാത്തലമിതാണ്.
സ്വന്തമായി പതാക ഉയര്‍ത്താന്‍ മടിച്ചിരുന്നവര്‍ ഇപ്പോള്‍ മറ്റുള്ളവര്‍ പതാക ഉയര്‍ത്തുന്നതു ചിത്രീകരിച്ചു തെളിവുനല്‍കണം എന്നാവശ്യപ്പെടുന്നതാണു ചരിത്രപരമായ അസംബന്ധം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago