കരുണാനിധിയെ ഡിസ്ചാര്‍ജ് ചെയ്തു
ചെന്നൈ: ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയെ ഡിസ്ചാര്‍ജ് ചെയ്തു.
ശ്വാസ തടസത്തെതുടര്‍ന്ന് കഴിഞ്ഞ 15നായിരുന്നു കരുണാനിധിയെ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശ്വസനം സുഗമമാക്കുന്നതിനായി ട്രിക്കിയസ്റ്റമി ശസ്ത്രക്രിയയിലൂടെ ശ്വസന നാളത്തില്‍ ട്യൂബിട്ടിരുന്നു. ഇത് മാറ്റി പുതിയത് വയ്ക്കുന്നതിനായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് കാവേരി ആശുപത്രി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ എസ്. അരവിന്ദന്‍ അറിയിച്ചു.
ഇത് മാറ്റി ഇന്നലെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ആറുമാസം കൂടുമ്പോള്‍ ട്യൂബ് മാറ്റേണ്ടതുണ്ട്. അതിനുവേണ്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്ന് മകള്‍ കനിമൊഴി അറിയിച്ചു. 93 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."