കുട്ടനാടന്‍ വള്ളപ്പെരുമയില് 'വയല്‍ക്കര' റെഡി
ചെറുവത്തൂര്‍: കുട്ടനാടന്‍ തച്ചുശാസ്ത്ര ശൈലിയില്‍ വെങ്ങാട്ട് ശ്രീ വയല്‍ക്കര ചുരുളന്‍ വള്ളം ഒരുങ്ങി. സാബു നാരായണന് ആചാരിയുടെ നേതൃത്വത്തിലാണ് എട്ടുലക്ഷം രൂപ ചെലവില്‍ ചുരുളന്‍ വള്ളം തയാറാക്കിയിരിക്കുന്നത്. കണ്ണൂര്‍- കാസര്‍കോട് ജില്ലകളില്‍ ചുരുളന്‍ വള്ളങ്ങള്‍ പലതുണ്ടെങ്കിലും കുട്ടനാടന്‍ ശൈലിയില്‍ നിര്‍മിച്ച ആദ്യവള്ളമാണ് ശ്രീ വയല്‍ക്കര. നെഹ്റു ട്രോഫി വള്ളംകളിയിലെ അനൗണ്സര് ജോസഫ് ഇളംകുളമാണ് മുഖ്യഉപദേഷ്ടാവ്. മാസങ്ങളോളം വെങ്ങാട്ട് താമസിച്ചാണു കുട്ടനാട്ടില്‍ നിന്നുള്ള സംഘം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 19നു വള്ളത്തിന്റെ നീറ്റിലിറക്കല്‍ ചടങ്ങ് ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു വയല്‍ക്കര ചുരുളന്‍ വള്ളം നിര്‍മാണകമ്മറ്റി. വൈകുന്നേരം 3.30നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നീറ്റിലിറക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഫഌഗ് ഓഫ് ചെയ്യും. ഇന്ത്യന്‍ വോളിബോള്‍ താരം അഞ്ജു ബാലകൃഷ്ണന് മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വെങ്ങാട്ടു കുഞ്ഞിരാമന് തുഴ കൈമാറും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി. മിനിമോള്‍, പാലത്തേര കണ്ണന്, വി. രാഘവന്, ഷിജി വെങ്ങാട്ട്, കെ.വി ഭാസ്കരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."