HOME
DETAILS

യാദവ് വിളിച്ച കണ്‍വന്‍ഷന്‍ പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി

  
backup
August 18 2017 | 02:08 AM

%e0%b4%af%e0%b4%be%e0%b4%a6%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8


ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷന്‍ പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ഇന്ത്യയുടെ വൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ പ്രമുഖ പ്രതിപക്ഷ നേതാക്കളും 100 കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങി 16 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ആര്‍.എസ്.എസ് രാജ്യത്തിന്റെ ഭരണഘടന തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെയും ലോകത്തിലെ തന്നെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഹിറ്റ്‌ലര്‍ക്ക് പോലും അവരുടെ മേല്‍ വിജയം കൈവരിക്കാനായില്ലെന്ന് ശരത് യാദവ് പറഞ്ഞു.
എന്നാല്‍, പ്രതിപക്ഷ ഐക്യത്തെ ഭയചകിതരുടെ ഒത്തുചേരല്‍ എന്നു വിശേഷിപ്പിച്ച ബി.ജെ.പി കേരളത്തെ ചൂണ്ടിയാണു വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മൗനം പാലിക്കുന്നവര്‍ എങ്ങനെയാണ് വൈവിധ്യ സംസ്‌കാരത്തെയും മതേതരത്വത്തെയും ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് ചോദിച്ചു.ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തുമ്പോള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍, കാമറയ്ക്കു മുന്നില്‍ മാത്രമാണ് ആര്‍.എസ്.എസിന്റെ രാജ്യസ്‌നേഹമെന്നു പറഞ്ഞ രാഹുല്‍, ഭരണഘടന വരെ മാറ്റാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. ഗുജറാത്തിലെ ദലിതരെയും രാജ്യത്തെ പിന്നോക്ക വിഭാഗങ്ങളെയും മര്‍ദിക്കുമ്പോഴും ആര്‍.എസ്.എസ് കാമറയ്ക്കു മുന്നില്‍ രാജ്യസ്‌നേഹം അഭിനയിക്കുകയാണ്-രാഹുല്‍ കുറ്റപ്പെടുത്തി.
മോദി പോകുന്നിടത്തൊക്കെ നുണപ്രചാരണങ്ങളാണു നടത്തുന്നത്. മോദി മേക്ക് ഇന്‍ ഇന്ത്യ പദ്ധതി കൊണ്ടു വന്നു. എന്നാല്‍, രാജ്യത്ത് ലഭിക്കുന്ന ഉല്‍പന്നങ്ങളെല്ലാം തന്നെ ചൈനീസ് നിര്‍മിതമാണ്. സത്യത്തില്‍ മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടു. മോദി സ്വച്ഛഭാരതത്തിന് വേണ്ടിയാണ് ആഹ്വാനം നടത്തുന്നത്. എന്നാല്‍, നമുക്ക് വേണ്ടത് സച്ച് (സത്യ) ഭാരതമാണെന്നും രാഹുല്‍ പറഞ്ഞു.
ആര്‍.എസ.്എസ് പറയുന്നു ഇന്ത്യ അവരുടേതാണെന്ന്. എന്നാല്‍ നമ്മള്‍ പറയുന്നത് നമ്മള്‍ ഈ രാജ്യത്തുള്ളവരാണെന്നാണ്. ഇതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. ആര്‍.എസ്.എസ് ഭരണഘടന നശിപ്പിക്കാനാണു ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലൂടെ തങ്ങളുടെ ആശയങ്ങള്‍ വിജയിക്കില്ലെന്ന് ആര്‍.എസ്.എസിന് അറിയാം. അതു കൊണ്ട് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും അവര്‍ തങ്ങളുടെ ആളുകളെ തിരുകിക്കയറ്റുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഒരു പൗരന് ഒരു വോട്ട് എന്നാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. ഇതു പൊളിച്ചെഴുതാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ നരേന്ദ്ര മോദിയെ ഭയക്കാതെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം രാജ്യം പതിനഞ്ചോ ഇരുപതോ വ്യവസായികളുടേതാണ്. ഇവരാണ് ഇപ്പോള്‍ രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. നരേന്ദ്ര മോദിയുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനും ഇടതു കക്ഷികള്‍ക്കും പുറമേ സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പടെ 16 പ്രതിപക്ഷ കക്ഷികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇതിനു പുറമേ വിവിധ കര്‍ഷക സംഘടനകളും സാംസ്‌കാരിക സംഘടനകളും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago