ഇന്ത്യക്ക് അധിക്ഷേപവുമായി ചൈനയുടെ വിഡിയോ
ബെയ്ജിങ്: ഇന്ത്യയെ വംശീയമായി അധിക്ഷേപിച്ച് ചൈനയുടെ വിഡിയോ. ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പരിഹസിച്ചുകൊണ്ട് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ ചെയ്ത ഏഴു പാപങ്ങള്‍ എന്ന പേരിലാണ് മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ. ഇന്ത്യക്ക് ഈ ഏഴു പാപങ്ങളുടെ പേരിലും കുമ്പസരിക്കാനുള്ള സമയമാണിതെന്നും ചൈന പറയുന്നു.
വ്യാജ താടിയുമായി നടക്കുന്ന ഒരു തുമ്പുമില്ലാത്ത മനുഷ്യരാണ് ഇന്ത്യക്കാരെന്നു പറയുന്ന വിഡിയോയില്‍ ചൈനക്കാരിയായ ഒരു സ്ത്രീയാണ് അവതാരക. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തലപ്പാവ്‌വച്ച ഒരാളും വിഡിയോയിലുണ്ട്. ഭൂട്ടാന്‍ പ്രതിനിധിയെന്ന രീതിയില്‍ മറ്റൊരാളുമുണ്ട്. ഇതില്‍ ഇന്ത്യന്‍ സിഖുകാരനായി അവതരിപ്പിച്ചിരിക്കുന്നയാളെ അധിക്ഷേപിക്കുന്ന രീതിയിലാണ് വിഡിയോയുള്ളത്.
അതിക്രമിച്ച് കയറല്‍, ഉഭയകക്ഷി തീരുമാനങ്ങളുടെ ലംഘനം, അന്താരാഷ്ട്രനിയമങ്ങളെ നിന്ദിക്കല്‍, ശരിയും തെറ്റും തിരിച്ചറിയാതെ വാദിക്കല്‍, ഇരയെ കുറ്റപ്പെടുത്തി ഇന്ത്യ വാദങ്ങല്‍ ഉന്നയിക്കുന്നു, കൈയേറ്റത്തെ ന്യായീകരിക്കാന്‍ യുക്തിരഹിതമായ വാദങ്ങള്‍ നിരത്തുന്നു, അറിഞ്ഞുകൊണ്ട് തെറ്റുകള്‍ ആവര്‍ത്തിക്കുന്നു എന്നിവയാണ് ഇന്ത്യക്കെതിരേ ചൈന നിരത്തുന്ന ഏഴു പാപങ്ങള്‍.
ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് ആയുധങ്ങളും വലിയ വാഹനങ്ങളും ഉപയോഗിച്ച് അതിക്രമിച്ച് കയറിയ ഇന്ത്യന്‍ സൈന്യം ഒന്നു വാതിലില്‍ മുട്ടി അനുവാദം ചോദിക്കുന്ന അയല്‍ക്കാരന്റെ മാന്യത പോലും കാണിച്ചില്ല. അതുകൊണ്ടു തന്നെ ഇന്ത്യ ചൈനക്ക് ഒരു മോശം അയല്‍ക്കാരനാണെ ന്നും വിഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."