പരുക്ക്: സുവാരസിന് അഞ്ചാഴ്ച കളിക്കാനാവില്ല
മാഡ്രിഡ്: ബാഴ്സലോണയുടെ മുന്നേറ്റതാരം ലൂയി സുവാരസിന് ഒരുമാസം കളിക്കാനാവില്ല. കാലിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. സ്പാനിഷ് സൂപ്പര്‍ കപ്പ് രണ്ടാം പാദ ഫൈനലില്‍ റയലിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. താരത്തിന്റെ വലതു കാലിന് സാരമായ പരുക്കുണ്ടെന്ന് ഫിസിയോ വ്യക്തമാക്കി.നാലു മുതല്‍ അഞ്ച് ആഴ്ചകള്‍ വരെ താരത്തിന് വിശ്രമം വേണ്ടിവരും.
അതേസമയം താരത്തിന്റെ പരുക്ക് ബാഴ്സലോണയ്ക്ക് കനത്ത തിരിച്ചടിയാണ്. ഉറുഗ്വെയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും താരത്തിന് നഷ്ടമാകും. ഓഗസ്റ്റ് 31ന് അര്‍ജന്റീനയ്ക്കെതിരേ ഉറുഗ്വെയ്ക്ക് നിര്‍ണായക മത്സരമുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് പരാഗ്വെയ്ക്കെതിരേയുള്ള മത്സരത്തിലും താരത്തിന് കളിക്കാനാവില്ല.
ലാ ലിഗയില്‍ ബാഴ്സലോണ നാലു മത്സരങ്ങളും സുവാരസിന് നഷ്ടമാകും. റയല്‍ ബെറ്റിസ്, എസ്പാന്യോള്, ഐബര്‍, അലാവസ് എന്നിവര്‍ക്കെതിരേയാണ് ഈ മത്സരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."