കര്‍ഷകര്‍ക്ക് നാടിന്റെ ആദരം
തളിപ്പറമ്പ്: നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് കൃഷിഭവന്‍ മീറ്റിങ് ഹാളില്‍ കര്‍ഷക ദിനം ആചരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷനായി. കര്‍ഷകരെ ആദരിക്കലും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. പി. നാരായണന്‍, ടി. ബാലകൃഷ്ണന്‍, എം. ചന്ദ്രന്‍ സംസാരിച്ചു. നവകേരള മിഷന്‍ ഹരിത കേരളം എന്ന വിഷയത്തില്‍ റിട്ട. കൃഷി ഓഫിസര്‍ കെ.എം മോഹനന്‍ ക്ലാസെടുത്തു.
പരിയാരം പഞ്ചായത്ത് കര്‍ഷക ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഞാറു നടീല്‍ മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് സി. ജീജ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി. കുമാരന്‍, പി.വി കൃഷ്ണന്‍, വി. കുഞ്ഞിക്കണ്ണന്‍, എം. സുരേശന്‍, പി.സി നാരായണി എന്നീ കര്‍ഷകരെ ആദരിച്ചു. കെ.വി രമ അധ്യക്ഷയായി. ടി. ഷീബ, സൗമിനി നാരായണന്‍, കെ.എസ് മോഹനന്‍, കെ.കെ രാമചന്ദ്രന്‍, എന്‍.കെ.ഇ ചന്ദ്രശേഖരന്‍ സംസാരിച്ചു. ജോര്‍ജ് ജയിംസ് ക്ലാസെടുത്തു. കൃഷി ഓഫിസര്‍ എം. ഗംഗാധരന്‍, കൃഷി അസിസ്റ്റന്റ് ആര്‍.കെ വിജയന്‍ സംബന്ധിച്ചു.
ശ്രീകണ്ഠപുരം കൃഷിഭവന്‍ കര്‍ഷകദിനം നഗരസഭാ ചെയര്‍മാന്‍ പി.പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ നിഷിത റഹ്മാന്‍ അധ്യക്ഷയായി. മികച്ച കര്‍ഷകരരെ ആദരിച്ചു. വി.വി സന്തോഷ്, എ.പി മുനീര്‍, എം.സി രാഘവന്‍, ജോസ് കൊച്ചുപറമ്പില്‍, പി. കുഞ്ഞിക്കണ്ണന്‍, പി.പി ചന്ദ്രാംഗതന്‍ കെ.കെ ബാലകൃഷ്ണന്‍, സി. അബു, എന്‍.പി അബൂബക്കര്‍, വി.വി സേവി, പി.വി ശശിധരന്‍, എ. സുരേന്ദ്രന്‍, എം.എം രമേശന്‍ സംസാരിച്ചു. കൃഷി ഓഫിസര്‍ എ. സുരേന്ദ്രന്‍ ക്ലാസെടുത്തു.
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിന്റെ ആഘോഷം പെരിങ്ങോം വ്യപാരഭവന്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. പ്രകാശന്‍ അധ്യക്ഷനായി. കര്‍ഷകരെ ആദരിച്ചു. രമേശന്‍ പെരൂല്‍ ഹരിതകേരളം എന്റെ കേരളം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കെ.പി രസ്‌ന, എം.ടി.പി നൂറുദ്ദീന്‍, മിനി മാത്യു, എം. ജനാര്‍ദ്ദനന്‍, പി.വി തമ്പാന്‍, എം. ഉമ്മര്‍ സംസാരിച്ചു.
ചെറുപുഴ പഞ്ചായത്ത് കര്‍ഷക ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് ഉദ്ഘടാനം ചെയ്തു. വി. കൃഷ്ണന്‍ അധ്യക്ഷനായി. കര്‍ഷകരെ ആദരിച്ചു. കൃഷി ഓഫിസര്‍ ജയരാജന്‍ നായര്‍, ഡെന്നി കാവാലം, കൊച്ചുറാണി ജോര്‍ജ്, മറിയാമ്മ അമ്പാട്ട്, കെ. രാജന്‍, ടി.വി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു. കൃഷി ഭവന്‍ പരിസരത്ത് നിന്നു ഘോഷയാത്രയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."