റെയില്‍വേയെ 'ശരിയാക്കാന്‍' സമ്മര്‍ദ്ദയാത്ര
ചെറുവത്തൂര്‍: നിവേദനങ്ങള്‍ പലതു നല്‍കിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നു റെയില്‍വേയെ ശരിയാക്കാന്‍ സമ്മര്‍ദ്ദയാത്രയുമായി യാത്രക്കാരുടെ കൂട്ടായ്മ. നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് കണ്ണൂരില്‍ നിന്നു ചെറുവത്തൂര്‍ വരെ പ്രതിഷേധയാത്ര സംഘടിപ്പിച്ചത്.
തീവണ്ടി യാത്രയില്‍ യാത്രക്കാരില്‍ നിന്നു പ്രതിഷേധ സമരങ്ങള്‍ക്കുള്ള പിന്തുണ ഉറപ്പാക്കി. മലബാര്‍ മേഖലയില്‍ മെമു സര്‍വിസ് ഉടന്‍ ആരംഭിക്കുക, ബൈന്തൂര്‍ പാസഞ്ചറിന്റെ സമയം ക്രമീകരിച്ചു വീണ്ടും സര്‍വിസ് നടത്തുക എന്നിവയാണ് പ്രധാനആവശ്യങ്ങള്‍.
പലതിലും ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ വെട്ടിക്കുറച്ചതുകാരണം തിങ്ങി ഞെരുങ്ങിയാണു യാത്ര. അതിനാല്‍ കൂടുതല്‍ കംപാര്‍ട്ടുമെന്റുകള്‍ ഉടന്‍ അനുവദിക്കുക, തീവണ്ടികളിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തുക, ആദര്‍ശ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുക, സീസണ്‍ ടിക്കറ്റ് യാത്രക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നിവയാണ് മറ്റു ആവശ്യങ്ങള്‍.
കണ്ണൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.വി ചന്ദ്രാംഗദന്‍ സമ്മര്‍ദ്ദ യാത്ര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോയമ്പത്തൂര്‍ പാസഞ്ചറില്‍ പ്രതിഷേധക്കാര്‍ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി.
കെ.പി രാമകൃഷ്ണന്‍ ക്യാപ്ടനും വി.വി പ്രഭാകരന്‍, പി വി ദാമോദരന്‍ നമ്പ്യാര്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്‍മാരുമായുള്ള സമ്മര്‍ദ്ദയാത്രയുടെ ചെറുവത്തൂരില്‍ നടന്ന സമാപനയോഗം പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."