HOME
DETAILS
MAL
വിതരണോദ്ഘാടനം നടത്തി
backup
August 18 2017 | 05:08 AM
വേങ്ങര: നെല്‍കൃഷിയില്‍ വ്യാപകമായി കാണപ്പെടുന്ന ശത്രുകീടങ്ങളെ അകറ്റാന്‍ ഹൈടെക്ക് സംവിധാനം. സോളാറില്‍ പ്രവര്‍ത്തിക്കുന്ന റാന്തല്‍ എന്ന മഞ്ഞക്കെണിയാണ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നത്.
യന്ത്രത്തിന്റെ മഞ്ഞപ്രതലവും അള്‍ട്രാവയലറ്റ് രശ്മികളും ശത്രുകീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കും. സോളാറില്‍ ചാര്‍ജാകുന്ന ബാറ്ററിയില്‍ വൈകിട്ട് ഏഴ് മുതല്‍ 10 വരെ പ്രകാശിക്കും. സുസ്ഥിര നെല്‍കൃഷി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേങ്ങരയിലെ കര്‍ഷകര്‍ക്കു വിതരണം ചെയ്തു.
ജില്ലയില്‍ വേങ്ങരയിലാണ് ഇത്രയുമധികം വിളക്കുകെണികള്‍ വിതരണം നടത്തിയിട്ടുള്ളത്. എ.കെ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫിസര്‍ എം നജീബ, കെ കദീജാബി, കെ ഫസല്‍, പി അബ്ദുല്‍അസീസ്, ഇ.കെ മുഹമ്മദാലി, എം ഹമീദ്, യൂസഫലി വലിയോറ, എം ഫൈസല്‍, ടി.കെ മുഹമ്മദ്, വിക്രമന് പിള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."