HOME
DETAILS

കേരളത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി

  
backup
August 18 2017 | 08:08 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a

 

കൊല്ലം: കേരളത്തെ രാജ്യത്തിലെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുണ്ടറ അലിന്‍ഡിന്റെ പുനഃപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വ്യവസായം നടത്തുന്ന രാജ്യത്തെ പ്രമുഖ സംരംഭകര്‍ക്ക് ഇവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് പരാതികളില്ല. തൊഴിലാളി സംഘടനകളുടെ അമിതമായ ആവശ്യങ്ങള്‍ മൂലം ഏതെങ്കിലും വ്യവസായ സ്ഥാപനം പൂട്ടിപ്പോയതായി ആര്‍ക്കും ചൂണ്ടിക്കാട്ടാനാവില്ല. നാട്ടില്‍ വ്യവസായം ആരംഭിക്കാന്‍ വരുന്നവരെ നാടിനെ സഹായിക്കുന്നവരായി കണ്ട് അവര്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിനല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വ്യവസായങ്ങള്‍ വന്നാല്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കും. കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കുന്നതിന് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അലിന്‍ഡിന്റെ നിക്ഷേപകര്‍ പ്രഖ്യാപിച്ചിട്ടുള്ള വികസന കാഴ്ച്ചപ്പാടിനുസൃതമായി മുന്നോട്ടുപോകുന്നതിന് സമ്പൂര്‍ണ പിന്തുണ നല്‍കും. കെ.എസ്.ഇ.ബി.യുമായി അലിന്‍ഡിന് മുന്‍പുണ്ടായിരുന്ന ഇടപാടുകള്‍ എങ്ങനെ പുനരാരംഭിക്കാനാകുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ അലിന്‍ഡില്‍ നിയമനങ്ങള്‍ നടത്തുമ്പോള്‍ മുന്‍പ് കമ്പനിയില്‍ ജോലി ചെയ്യുകയും കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് ദീര്‍ഘകാലം തൊഴിലില്ലാതെ വിരമിക്കുകയും ചെയ്തവരുടെ കുടുംബാംഗങ്ങള്‍ക്ക് പരിഗണന നല്‍കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സ്വിച്ച് ഓണ്‍ കര്‍മ്മം വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീനും പുതുക്കിപ്പണിത ഓഫീസിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും നിര്‍വഹിച്ചു. പുനഃപ്രവര്‍ത്തനത്തിന്റെ സ്മാരകമായി വനംവകുപ്പ് മന്ത്രി കെ രാജു ചന്ദനത്തൈ നട്ടു.
എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷ്, മുന്‍ എം.പിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂലിയറ്റ് നെല്‍സണ്‍, ഡോ. കെ രാജശേഖരന്‍, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍, എസ് എല്‍ സജികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago