HOME
DETAILS

നാടാകെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

  
backup
August 18 2017 | 08:08 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%be%e0%b4%95%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82

 

ഷൊര്‍ണൂര്‍: സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോട ആഘോഷിച്ചു. ഷൊര്‍ണൂര്‍ നഗരസഭ അങ്കണത്തില്‍ ചെയര്‍പേഴ്‌സണ്‍ വി. വിമല പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയവരേയും എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവരെയും ജെ.ടി.എസ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല ഉദ്ഘാടനം ചെയ്തു. കുളപ്പുള്ളി അല്‍-അമീന്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ ഗവ. ആശുപത്രിയും പരിസരവും ശുചീകരിച്ചു. നഗരസഭയിലെ മൂപ്പത്തിമൂന്നു വാര്‍ഡുകളിലും മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിജ്ഞ ചെയ്തു. കെ.വി.ആര്‍ ഹൈസ്‌കൂള്‍, സെന്റ് തെരേസ് ഗേള്‍സ് സ്‌കൂള്‍, ഗണേശ്ഗിരി ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രധാന അധ്യാപകര്‍ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് മധുരപലഹാരങ്ങളും മിഠായികളും വിതരണം ചെയ്തു.
നാട്ടുകല്‍: നാട്ടുകല്‍ മഖാം വാഫി കോളേജ് വിദ്യാര്‍ഥി യൂനിയന്‍ റൗദത്തുല്‍ ഉലൂം സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്ത്വത്തില്‍ കോളജില്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. അലവിമാസ്റ്റര്‍ പതാക ഉയര്‍ത്തി. നൗഷാദ് വാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്തഫ ബാഖവി മുഖ്യപ്രഭാഷണം നടത്തി. അനീസ് ഹുദവി, ഹംസപ്പ മാസ്റ്റര്‍ സംസാരിച്ചു
തച്ചനാട്ടുകര: നറുക്കോട് നൂറുല്‍ ഹുദാ സെക്കന്ററി മദ്‌റസയില്‍ മാനേജ്‌മെന്റിന്റെയും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. സി. അബൂബക്കര്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിന സംഗമം ഹുദൈഫ ഫൈസി ഉദ്ഘാടനം ചെയ്തു. സൈനുല്‍ ആബിദ് ഫൈസി നാട്ടുകല്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സൈതലവി കമാലി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സലീം ദാരിമി സൈതലവി ബദരി, വി.കെ അബ്ദുല്‍ സലാം, സി ബശീര്‍ പ്രസംഗിച്ചു.
ആനക്കര: നാടെങ്ങും സ്വാതന്ത്ര ദിനം ആഘോഷിച്ചു. സ്‌കൂളുകള്‍, മദ്‌റസകള്‍, ക്ലബ്ബുകള്‍ എന്നിവ നേത്യത്വത്തിലും രാഷ്ട്രീയ കക്ഷികള്‍ അടക്ക ആഘോഷങ്ങള്‍ നടത്തി. കൂടല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന സ്വാതന്ത്രദിനാഘോഷം ആഘോഷിച്ചു.
ചേക്കോട് മഅ്ദനുല്‍ ഉലൂം മദ്‌റാ, നയ്യൂര്‍ കോണ്‍ഗ്രാ് കമ്മിറ്റി, ചേക്കോട് ജനകീയ വായനശാലയില്‍ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വാര്‍ഡ് മെമ്പര്‍ ഉഷ വാസു പതാക ഉയര്‍ത്തി. പടിഞ്ഞാറങ്ങാടി തഖ്‌വ ജുമാമസ്ജിദ് സ്വാതന്ത്രദിന പതാക ഉയര്‍ത്തല്‍ ഹംസ ബാഖവി, വീരാന്‍ കുട്ടി ഉസ്താദ് നിര്‍യഹിച്ചു.
മണ്ണാരപ്പറമ്പ് ദാറുസ്സലാം ഹയര്‍സെക്കന്‍ഡറി മദ്‌റസ, പറക്കുളം യുവശക്തി ക്ലബിന്‍െ സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ വി.ടി ബല്‍റാം എം.എല്‍.എ പങ്കാളിയായായി. പായസം കഴിച്ച് എല്ലാവര്‍ക്കും സ്വാതന്ത്രദിനാശംസകളും നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. കക്കാട്ടിരി ഹയാത്തുല്‍ ഇസ്ലാം മദ്രസ, പെരിങ്ങോട് എ.എല്‍.പി. സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
സ്‌കൂള്‍ ലീഡര്‍ പതാകയുയര്‍ത്തി. ആര്‍മിയില്‍ നിന്നും വിരമിച്ച അയനിക്കാട്ട് ഉണ്ണികൃഷ്ണന്‍ നായരെ പി.ടി.എ. ആദരിച്ചു. വിരമിച്ച അധ്യാപകന്‍ വെങ്കിടീശ്വരന്‍ മാസ്റ്റര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.
സ്വാതന്ത്ര്യ സമര സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പെരിങ്ങോട് താഴത്തെ സെന്റര്‍ വരെ റാലി നടത്തി. സ്വാതന്ത്ര്യ സമര ചരിത്രത്തെ അധികരിച്ച ചിത്രപ്രദര്‍ശനം, മധുര പലഹാര വിതരണം തുടങ്ങിയവയും വിവിധ മല്‍സരങ്ങളും നടന്നു.
ആനക്കര സ്വാമിനാഥ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ വാര്‍ത്താപത്രിക (പൂമൊട്ട് )ഡോ. കെ .രാമചന്ദ്രനു നല്‍കി വാര്‍ഡ് മെമ്പര്‍ വത്സല വിശ്വനാഥന്‍ പ്രകാശനം ചെയ്തു. എന്‍.കെ രാംദാസ്, എം.എന്‍ മണികണ്ഠന്‍, താജിഷ് ചേക്കോട്, േമാഹനന്‍, സുബ്രഹ്മണ്യന്‍, വി.കെ മണികണ്ഠന്‍, കെ.ആര്‍ രേഖ പങ്കടുത്തു.
മണ്ണാര്‍ക്കാട് : രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ആഘോഷം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ്പ്രസിഡന്റും ഇസ്‌ലാമിക് സെന്റര്‍ ചെയര്‍മാനുമായ എന്‍. ഹബീബ് ഫൈസി കോട്ടോപ്പാടം പതാക ഉയര്‍ത്തി. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നും, നമ്മുടെ പാരമ്പര്യവും പൈതൃകവും മുറുകെ പിടിച്ച് ജീവിക്കാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചക്ക് 12 മണി വരെ നീണ്ടുനിന്ന ആഘോഷപരിപാടിയില്‍ ഹിഫ്‌ള്, 'സ്മാര്‍ട്ട് ' വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. ആരിഫ് ചങ്ങിലീരി, ഹാഫിള് ജുനൈദ് ഫൈസി, ഹംസ അസ്ഹരി സംസാരിച്ചു. റംഷാദ് മാസ്റ്റര്‍ ഗൂഡല്ലൂര്‍ സ്വാഗതവും അനസ് അക്കിപ്പാടം നന്ദിയും പറഞ്ഞു.
മണ്ണാര്‍ക്കാട്: നമ്പിയംകുന്ന് എസ്.കെ.എസ്.എസ് എഫ് ശാഖ സ്വാതന്ത്രദിനമാഘോഷിച്ചു. അബ്ദുല്‍ ലത്തീഫ് ദാരിമി പതാക ഉയര്‍ത്തി. മദ്‌റസയില്‍ നടന്ന പരിപാടിയില്‍ ഹംസ ഹാജി, റഷീദ്, അബൂട്ടി, പാറക്കല്‍ മുഹമ്മദാലി, വല്ലപ്പുഴ വാപ്പു സംബന്ധിച്ചു. ഫാരിസ് വടക്കേതില്‍, പടുവില്‍ സിനാന്‍, ഷമീര്‍, യൂനുസ്, ഫസലുറഹ്മാന്‍, ഹുസ്സന്‍, യൂനുസ് നേതൃത്വം നല്‍കി.

എസ്.ബി.വി സി സ്വാതന്ത്ര ദിന സംഗമവും സുപ്രഭാത ക്യാംപയ്‌നും
ചാലിശ്ശേരി: പട്ടിശ്ശേരി ഈസ്റ്റ് നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ അബ്ദുല്‍ മജീദ് ഹാജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം മൊയ്തീന്‍ കുട്ടി അഹ്‌സനി ഉദ്ഘാടനം ചെയ്തു. യൂസഫ് ഹാജി സ്വാഗതം പറഞ്ഞു. കെ.കെ ഹുസൈന്‍ മൗലവി സ്വാതന്ത്രദിന സന്ദേശം നല്‍കി. സുപ്രഭാത വാര്‍ഷിക വരിക്കാരനായി ശഫീഖിനെ ചേര്‍ത്തി മുഫത്തിശ് മൊയ്തീന്‍ കുട്ടി അഹ്‌സനി ഉദ്ഘാടനം ചെയ്തു. മുഹ്‌സിന്‍ പിട്ടശ്ശേരി, സി.പി സുലൈമാന്‍, മഹ്‌സൂം, പി.വി.അജമല്‍ പങ്കെടുത്തു. യൂസഫ് ഹാജി സ്വാഗതവും ഷഫീഖ് നന്ദിയുംപറഞ്ഞു.
പുതുനഗരം: പുതുനഗരം മുസ്‌ലീം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പഞ്ചായത്ത് പ്രസിന്റ് മുഹമ്മദ്ഫാറൂഖ് പതാക ഉയര്‍ത്തി. എ.കെ. ഹുസൈന്‍ അധ്യക്ഷനായി. ബിനിമോള്‍, എ.വി. ജലീല്‍, സദക്കത്തുള്ള, മുഹമ്മദ്തമീം, മുഹമ്മദ് അന്‍സാരി, കുമാരന്‍ സംസാരിച്ചു. പുതുനഗരം ഇസ്‌ലാമിക് സ്‌കൂളില്‍ നടത്തിയ ചടങ്ങില്‍ ഷാജിത റാഫി അധ്യക്ഷയായി. ഇബ്രാഹീംഷ, ഷാഹിബ, ഫര്‍സാന, മജീദ് സംസാരിച്ചു.
വല്ലപ്പുഴ: തെങ്ങും വളപ്പ് മുബാറക് മദ്‌റസയില്‍ നടന്ന സ്വാതന്ത്രദിനാഘോഷത്തില്‍ ഹബീബുള്ള മാസ്റ്റര്‍ പതാക ഉയര്‍ത്തി. മുഹമ്മദ് സലീം അന്‍വരി അധ്യക്ഷനായി. ഷാഹുല്‍ ഹമീദ് അന്‍വരി മുഖ്യപ്രഭാഷണം നടത്തി. ഷരീഫ് അന്‍വരി, സിദ്ദീഖ് മൗലവി, മൊയ്തുട്ടി മുസ്‌ലിയാര്‍, നസ്‌റുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് ഫസല്‍ തങ്ങള്‍ സംബന്ധിച്ചു.
പട്ടാമ്പി: സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ശങ്കരമംഗലം ശാഖാ മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റ് ഡേ സി.എ സാജിത് ഉദ്ഘാടനം ചെയ്തു. വി.പി നിസാര്‍ അധ്യക്ഷനായി. കെ.എം.എ ജലീല്‍ പ്രമേയ അവതരണം നടത്തി. കെ.പി.എ റസാഖ്, കെ.ടി കുഞ്ഞുമുഹമ്മദ്, കെ.വി ജബ്ബാര്‍, കെ.ടി മാനു, കെ.പി അന്‍വര്‍, പി.പി ഫിറോസ് ബാബു, കെ.ടി.എം ആഷിഖ്, പി ലത്തീഫ് സംബന്ധിച്ചു.
പട്ടാമ്പി: സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് എം.എസ്.എഫ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി പ്രസംഗമത്സരം സംഘടിപ്പിച്ചു.
കൊപ്പം ബാഫഖി തങ്ങള്‍ സ്മാരകത്തില്‍ ചേര്‍ന്ന മത്സരം വി.പി. ഫാറൂഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം. ഷഫീഖ് അധ്യക്ഷനായി. എ.കെ.എ. ജസീല്‍, മന്‍സൂര്‍ പാലത്തിങ്ങല്‍, പി.ടി.എം. ഷഫീഖ്, കെ.പി. റിഷാദ്, ടി. സുഫൈല്‍, ടി. ഫക്രുദ്ദീന്‍, കെ.എം. ആഷിഫ്, പി. സാജിദ് മാസ്റ്റര്‍, ശിഹാബ് മൗലവി, പി. റാസിഖ് സംസാരിച്ചു. ഫിദാ ഫാത്തിമ വല്ലപ്പുഴ, എം.കെ. സുഫൈല്‍ മുതുതല, ജാസില്‍ വള്ളൂര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago