HOME
DETAILS
MAL
മണ്‍സൂണ്‍ യാത്ര നാളെ
backup
August 19 2017 | 03:08 AM
തൃശൂര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ തൃശൂര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നാളെ മണ്‍സൂണ്‍ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന വിഷമടങ്ങിയ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതു തടയുക, ജൈവ പച്ചക്കറികള്‍ സമൃദ്ധമാക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തിയാണ് യാത്ര.
നാളെ രാവിലെ 7.30ന് തെക്കേഗോപുരനടയില്‍ നിന്നാംരഭിക്കുന്ന യാത്ര മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ ഫല്‍ഗ് ഒഫ് ചെയ്യും. പൂമലയില്‍ യാത്ര അവസാനിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സുജിത് ശ്രീനിവാസന്, സെക്രട്ടറി കെ.കെ. റോഷ്കുമാര്, ട്രഷറര്‍ ജോജു വര്‍ക്കി, ജോസ് പുതുക്കാടന്‍, എ.എസ്. രാജീവ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."