കാര്‍ഷികകടം എഴുതിത്തള്ളും വരെ പ്രക്ഷോഭം: വി.കെ ശ്രീകണ്ഠന്‍
പാലക്കാട്: കാര്‍ഷിക കടം എഴുതിതള്ളും വരെ അനിശ്ചിതകാല കര്‍ഷക പ്രക്ഷോഭം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നയത്തിനെതിരേ കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തുന്ന കര്‍ഷകരക്ഷാ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് പാലക്കാട്ട് നടക്കും.
വൈകിട്ട് നാലിന് കോട്ടമൈതാനത്ത് നടക്കുന്ന സമരസംഗമം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ നെല്ലറയായി അറിയപ്പെട്ട പാലക്കാട് ജില്ല കര്‍ഷകന്റെ കല്ലറയായി മാറി കൊണ്ടിരിക്കുകയാണ്. രാജ്യം മുഴുവന്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും കര്‍ഷകപ്രക്ഷോഭം നടക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകദ്രോഹം തുടരുകയാണ്.
2007ലാണ് ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്ത് യു.പി.എ സര്‍ക്കാര്‍ 73,000 കോടി രൂപ എഴുതിതള്ളിയത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൊണ്ട് കാര്‍ഷിക മേഖല ആകെ തകരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപയുടെ ആനുകൂല്യവും നല്‍കുന്നില്ല.
ഉത്പാദന മേഖലയിലെ വന്‍ ഇടിവ് രാജ്യത്തെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കുന്നു.
അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട ഇടതുസര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുകയാണ്. നെല്ല് സംഭരണ കുടിശ്ശിക 300 കോടി രൂപയോളമാണ്. കര്‍ഷക പെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക വരുത്തിയിരിക്കുന്നു. വിള നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കിയില്ല.
വാഗ്ദാനം ചെയ്ത വിത്ത് വിതരണമാവട്ടെ നടന്നതുമില്ല. കാട്ടുമൃഗങ്ങളുടെ കൃഷിയിടങ്ങളിലെ വിളയാട്ടത്തിന് അറുതി വരുത്താനും ഫലപ്രദമായ നടപടികള്‍ കൈക്കൊണ്ടില്ല. പച്ചത്തേങ്ങ സംഭരണം, നീര ഉത്പാദനം നിര്‍ത്തി വെച്ചിരിക്കുകയാണ്. റബറിന്റെ വില സ്ഥിരതാ ഫണ്ട് വര്‍ധിപ്പിക്കാനും കഴിഞ്ഞില്ല. ഇതിനുപുറമെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലെ 47,000 പരാതികള്‍ക്ക് തീര്‍പ്പാക്കാനും നടപടി സ്വീകരിച്ചില്ലെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.
വിള ഇന്‍ഷുറന്‍സ് മേഖലയിലെ കമ്പനികളുടെ ചൂഷണത്തിന് കര്‍ഷകര്‍ ഇരയാവുന്നതിന് നടപടിയുമില്ല. റബര്‍, ക്ഷീര, തെങ്ങ്, കവുങ്ങ് കര്‍ഷകര്‍ ഇപ്പോഴും ദുരിതത്തിന്റെ നടുക്കയത്തിലാണ്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജലം നേടിയെടുക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണപരാജിതരായി.
ജില്ലയിലെ കര്‍ഷക സംഘടനകളുടെയും പാടശേഖര സമിതികളുടെയും പൂര്‍ണപിന്തുണയോടെയാണ് സമരം നടത്തുന്നതെന്നും വി.കെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
പതിനായിരത്തോളം പേര്‍ അണിനിരക്കുന്ന ഈ സമരസംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, കെ.പി.സി.സി പ്രിസിഡന്റ് എം.എം ഹസ്സന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരന്‍, കെ. മുരളീധരന്‍ എം.എല്‍.എ, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടി, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി രാജേഷ്, ജന.സെക്രട്ടറി എ. ബാലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."