HOME
DETAILS
MAL
വ്യാജരേഖ: സെന്‍കുമാറിനെതിരേ കേസ്
backup
August 19 2017 | 09:08 AM
തിരുവനന്തപുരം: മുന്‍ പൊലിസ് മേധാവി സെന്‍കുമാറിനെതിരേ കേസ്. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന കേസിലാണ് എഫ്.ഐ.ആര്. ജാമ്യമില്ലാ വകുപ്പ് അടക്കം നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം മ്യൂസിയം പൊലിസ് കന്റോണ്‍മെന്റ് എ.സി.പി കെ.ഇ ബൈജുവിനാണ് അന്വേഷണച്ചുമതല. അവധിയിലായിരുന്ന എട്ട് മാസം മെഡിക്കല്‍ ലീവ് എന്ന രേഖയുണ്ടാക്കി സെന്‍കുമാര്‍ സര്‍ക്കാരില്‍ നിന്നും എട്ടു ലക്ഷം രൂപ അനധികൃതമായി നേടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. രോഗിയാണെന്ന തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വ്യാജരേഖകള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചെന്നായിരുന്നു ആരോപണം.
എന്നാല്‍, അര്‍ഹതപ്പെട്ട പകുതി ശമ്പളത്തിലെ അവധി മെഡിക്കല്‍ അവധിയായി മാറ്റുക മാത്രമാണ് താന്‍ ചെയ്തതെന്ന് സെന്‍കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."