HOME
DETAILS

കക്കാടംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണം

  
backup
August 20 2017 | 03:08 AM

%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b4%82%e0%b4%aa%e0%b5%8a%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b5%8d



മലപ്പുറം: മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദും ബിനാമികളും ചേര്‍ന്ന് തനിക്കെതിരേ ദുഷ്പ്രചാരണവും വ്യക്തിഹത്യയും നടത്തുകയാണെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ കക്കാടംപൊയിലില്‍ താന്‍ നിര്‍മിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരേ നിയമസഭയില്‍ പരാമര്‍ശമുണ്ടായത് ആര്യാടന്‍ മുഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. പരാതിക്കാരനായ കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രന്‍ എന്ന വ്യക്തിക്കും കുടുംബത്തിനും തന്നോടുള്ള വിരോധവും അവരെ പിന്തുണക്കുന്ന ചില രാഷ്ട്രീയ ഇടപെടലുകളുമാണ് ഇപ്പോഴുണ്ടായ വിവാദത്തിന് പിന്നില്‍. മുരുകേഷ് നരേന്ദ്രനും അര്‍ധസഹോദരന്‍ മുരുകേഷ് പ്രഭാകരനും തമ്മില്‍ പാട്ടക്കരിമ്പ് എന്ന സ്ഥലത്തുള്ള സ്വത്ത് സംബന്ധിച്ചുണ്ടായ തര്‍ക്കം തീര്‍ക്കാന്‍ താന്‍ ഇടപെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് അന്‍വര്‍ പറഞ്ഞു.
കക്കാടംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ നിയമലംഘനമില്ല. പാര്‍ക്ക് നിര്‍മിക്കുന്നത് പരിസ്ഥിതിലോലമായ പ്രദേശത്തല്ല. പഞ്ചായത്തിന്റെയും വില്ലേജ് അധികൃതരുടെയും അനുമതിയോടെയാണ് നിര്‍മാണം ആരംഭിച്ചത്. പാര്‍ക്കിന് സമീപം തടാകം നിര്‍മിക്കുന്നതിനും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. ലൈസന്‍സ് എടുക്കാതെ നേരത്തെ നടത്തിയ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പിന്നീട് പിഴയടച്ച് ക്രമപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിന്റെ നിര്‍മാണത്തില്‍ എന്തെങ്കിലും നിയമലംഘനം നടത്തിയതായി അധികൃതര്‍ കണ്ടെത്തിയാല്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തയാറാണ്. പാര്‍ക്കുമായി ബന്ധപ്പെട്ട നിലവിലുള്ള പരാതികളെ കോടതിയില്‍ നേരിടുമെന്നും അന്‍വര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago