HOME
DETAILS

ഹജ്ജ് 2017: രക്ഷാപ്രവര്‍ത്തനത്തിന് വന്‍ സജ്ജീകരണങ്ങള്‍

  
backup
August 20 2017 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-2017-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനുള്ള സമയം അടുത്തിരിക്കെ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി അധികൃതര്‍. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമായി നിലയുറപ്പിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ മുബാദല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
32 സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനായി 17,000 പേരെ വിന്യസിക്കുമെന്നും 3,000 വാഹനങ്ങള്‍ ഇതിനുവേണ്ടണ്ടി സജ്ജമാക്കിയിട്ടു@െണ്ടന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മാപ്പ് ഉള്‍പെടെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തും. മുന്‍ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തിലായിരിക്കും പദ്ധതികള്‍ തയാറാക്കുകയെന്നും അദ്ദേഹം അറിയിച്ചു.
പ്രശ്‌നങ്ങളുണ്ടണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വേര്‍തിരിച്ച് അവിടെ സുരക്ഷയ്ക്കു പ്രത്യേകം മുന്‍കരുതലുകള്‍, എളുപ്പം എത്തിപ്പെടാന്‍ സാധിക്കുംവിധം സേനയെ വിന്യസിക്കല്‍, സദാസമയ നിരീക്ഷണം എന്നിവയില്‍ പ്രത്യേകം ശ്രദ്ധിക്കും. ഹജ്ജിനെത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും സി.ഡികളും വിതരണം ചെയ്യാനും തുടങ്ങിയിട്ടുണ്ട്.
ഇസ്‌ലാമിക് അഫേഴ്‌സ് മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇതിനായി ദശലക്ഷക്കണക്കിനു കൈപുസ്തകങ്ങളും സി.ഡികളും വിതരണം ചെയ്യുമെന്ന് മന്ത്രാലയ വക്താവ് ശൈഖ് സാലിഹ് അല്‍ ശൈഖ് പറഞ്ഞു. കൈപുസ്തകങ്ങളും സി.ഡികളും 32 വിവിധ ഭാഷകളിലാണ് തയാറാക്കിയിരിക്കുന്നത്. കൂടാതെ മന്ത്രാലയത്തിനു കീഴില്‍ ഹജ്ജിനു മാത്രമായി നൂറോളം സാറ്റലൈറ്റ് ചാനലുകളും ആരംഭിക്കും. ഹജ്ജിനെത്തുന്നവരോടുള്ള കടപ്പാടാണ് ഇതിലൂടെ സഊദി ചെയ്യുന്നതെന്ന് വക്താവ് പറഞ്ഞു.

58 തീര്‍ഥാടകര്‍ക്ക് മലേറിയ ബാധ

മക്ക: വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ വിദേശികളില്‍ 58 പേര്‍ക്ക് മലേറിയബാധ കണ്ടെണ്ടത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരെ കൂടുതല്‍ പരിശോധനയ്ക്കായി മക്ക, മദീന എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരില്‍ 56 പേരെ ചികിത്സിച്ച് ഭേദമാക്കിയതായും മറ്റു രണ്ടുപേര്‍ ചികിത്സ തുടരുന്നതായും മന്ത്രാലയം അറിയിച്ചു.
എട്ടു വിവിധ രാജ്യക്കാരായ ഹാജിമാരിലാണ് മലേറിയ രോഗം കണ്ടെണ്ടത്തിയത്. രോഗം പിടികൂടിയവരെ ചികിത്സിക്കാനുള്ള എല്ലാ തയാറെടുപ്പുകളും ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചതായി സഊദി ആരോഗ്യമന്ത്രാലയം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago