HOME
DETAILS
MAL
സ്വന്തം മണ്ണില്‍ അയല്‍ക്കാര്‍ക്കെതിരേ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പാകിസ്താന് ഉറപ്പാക്കണം: യു.എസ്
backup
August 20 2017 | 18:08 PM
ഇസ്ലാമാബാദ്: സ്വന്തം മണ്ണില്‍ അയല്‍ക്കാര്‍ക്കെതിരായ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് പാകിസ്താന് ഉറപ്പുവരുത്തണമെന്ന് അമേരിക്ക. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ജോസഫ് വോട്ടല്‍ ആണ് പാക് സന്ദര്‍ശനത്തിനിടെ ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ശാഹിദ് ഖാഖന്‍ അബ്ബാസി, പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ, സുബൈര്‍ ഹയാത് എന്നിവരുമായും ജോസഫ് വോട്ടല്‍ കൂടിക്കാഴ്ച നടത്തി.
ഇതിലാണ് അയല്ക്കാര്ക്കെതിരായി സ്വന്തം ഭൂമിയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."