HOME
DETAILS
MAL
കാംപസ് വിങ് കാംപയിന് തുടക്കമായി
backup
August 20 2017 | 19:08 PM
തിരുവനന്തപുരം: എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങിന്റെ ആഭിമുഖ്യത്തില്‍ പുതിയ അക്കാദമിക് വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കുന്ന ഫ്രഷേഴ്സ് മീറ്റ് ബിസ്മില്ലാ കാംപയിന് സംസ്ഥാനതലത്തില്‍ തുടക്കമായി. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളജില്‍ നടന്ന ചടങ്ങ് സയ്യിദ് ഹമീദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വയം മാതൃകയാവണമെന്നും ധാര്‍മിക മൂല്യമുള്ള ഉന്നത വ്യക്തിത്വങ്ങളെ സൃഷ്ടിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
പി.സി മുഹമ്മദ് റഈസ് അധ്യക്ഷനായി. അഡ്വ. ഹസീം മുഹമ്മദ്, ഡോ: ശാഫി വാഫി, മുസ്തഫ, മുഹമ്മദ് അലി നേതൃത്വം നല്കി. അബ്ദു റശീദ് സ്വാഗതവും പി.കെ മുഹമ്മദ് അര്ശല് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."