HOME
DETAILS

ദുരിതമൊഴിയാതെ വയനാടന്‍ യാത്ര

  
backup
August 20 2017 | 19:08 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ae%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af

വൈത്തിരി: വയനാട് ചുരത്തിലെ ഗട്ടറില്‍ കുടുങ്ങിയ സ്‌കാനിയ ബസിന് മരംവഴി വീണ്ടും പണി. ചുരത്തിലെ ഗട്ടറില്‍ പിന്‍ചക്രം കുടുങ്ങിയ വണ്ടി മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ചുര സംരക്ഷണ സമിതി അംഗങ്ങളും ഫയര്‍ഫോഴ്‌സ് ജീവനക്കാരും ഗട്ടറില്‍ നിന്നുയര്‍ത്തി റോഡിന് അരികിലേക്ക് മാറ്റിയത്. എന്നാല്‍ ബസ് ഒതുക്കി നിര്‍ത്തി നിമിഷങ്ങള്‍ക്കകം അടുത്ത പണി മരത്തിന്റെ രൂപത്തില്‍ ബസിനെ തേടിയെത്തി. സമീപത്തെ മരത്തിന്റെ കൊമ്പ് പൊട്ടി ബസിന് മുകളിലേക്ക് വീഴുകയായിരുന്നു.
മരക്കൊമ്പ് വീണ് ബസിന്റെ ചില്ലുകള്‍ തകര്‍ന്നു, ബസിന് മറ്റ് കേടുപാടുകളും സംഭവിച്ചു. മൂന്നാം വളവിലാണ് ഇന്നലെ പുലര്‍ച്ചയോടെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള സ്വകാര്യ സ്‌കാനിയ ബസ് കുടുങ്ങിയത്. ഇത് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി. റോഡിലെ ഗര്‍ത്തത്തില്‍ ടയറുകള്‍ കുരുങ്ങി വാഹനത്തിന്റെ അടിഭാഗം റോഡില്‍ തട്ടിയ നിലയിലായിരുന്നു. പുലര്‍ച്ചെ നാലിന് കുടുങ്ങിയ ബസ് രാവിലെ എട്ടോടെയാണ് കുഴിയില്‍ നിന്ന് മാറ്റാനായത്. മാറ്റി നിമിഷങ്ങള്‍ക്കകം ബസിനെ തേടി അടുത്ത അപകടവുമെത്തുകയായിരുന്നു. റോഡരികിലേക്ക് മാറ്റി നിര്‍ത്തിയ ബസിനു മുകളിലേക്ക് സമീപത്തുണ്ടായിരുന്ന മരം ഒടിഞ്ഞു വീഴുകയായിരുന്നു. മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായി പൊട്ടുകയും ബസിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അതിനിടിടെ ആറാംവളവില്‍ ലോറി കുടുങ്ങിയത് ഗതാഗത സ്തംഭനം രൂക്ഷമാക്കി.
രണ്ടു മാസത്തിനിടയില്‍ നിരവധി തവണയാണ് സ്‌കാനിയ പോലെയുള്ള ബസുകള്‍ ചുരത്തിലെ ഗട്ടറില്‍ കുടുങ്ങി ഗതാഗത തടസമുണ്ടായത്. ചുരം സംരക്ഷണസമിതിയടക്കമുള്ളവര്‍ ഏറെ പ്രയത്‌നിച്ചാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗതാഗതം പുനസ്ഥാപിക്കുന്നത്. ചുരം വളവുകളിലെ റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ബസുകളും മറ്റ് വലിയ വാഹനങ്ങളും ചുരത്തിലെ കുഴികളില്‍ പെട്ടുപോകുന്നത്.
ചുരത്തിലെ വളവുകള്‍ ഇന്റര്‍ലോക്ക് ചെയ്യുവാന്‍ ആറുമാസം മുമ്പേ ഫണ്ട് പാസായിട്ടുള്ളതാണെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. വനം വകുപ്പ് സ്ഥലം വിട്ടുകൊടുക്കുകയും അതില്‍ നിന്ന് മുറിച്ചു മാറ്റേണ്ട മരങ്ങളുടെ നമ്പര്‍ അടക്കം ഇട്ടതുമാണ്. എന്നാല്‍ തുടര്‍നടപടിക്രമങ്ങള്‍ ഒച്ചിഴയും വേഗത്തിലാണ് പോകുന്നത്.
കാലതാമസം എത്രയും പെട്ടെന്ന് പരിഹരിച്ച് ചുരത്തില്‍ ഉണ്ടാകുന്ന ഗതാഗത തടസങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

അന്തര്‍ സംസ്ഥാന പാതക്കരികിലെ
കാടുകള്‍ വെട്ടിമാറ്റാന്‍ നടപടികളില്ല

മാനന്തവാടി: അന്തര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന കാടുകള്‍ വെട്ടിമാറ്റാന്‍ നടപടിയില്ലാത്തത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറുന്നു. മാനന്തവാടി മൈസൂര്‍ റോഡില്‍ ചെറ്റപ്പാലം മുതല്‍ വിന്‍സെന്റ്ഗിരി 52 വരെയുള്ള റോഡരികാണ് കാടുമൂടിയ നിലയിലുള്ളത്.
മൈസൂര്‍, ബംഗളൂരു, കുടക് എന്നിവിടങ്ങളിലേക്കെല്ലാം നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാനപാത കൂടിയാണിത്. വളവുകളുള്ള റോഡായതിനാല്‍ തന്നെ ഇരുവശത്തും കാട് മൂടിയത് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. രാത്രി കാലങ്ങളിലാണ് യാത്രാദുരിതം ഏറെ. കനത്ത മഴയില്‍ റോഡ് പോലും വ്യക്തമായി കാണാന്‍ കഴിയില്ലെന്നിരിക്കെ കാടുകള്‍ മൂടിയത് അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്.
വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേരാണ് കാല്‍നടയായി ഇതിലൂടെ യാത്ര ചെയ്യുന്നത്. ഇരുവശങ്ങളിലും കാട് വളര്‍ന്നതിനാല്‍ തന്നെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മാറിനില്‍ക്കാന്‍ പോലും സാഹചര്യമില്ലാത്ത സ്ഥിതിയാണ്. റോഡുകളിലെ കുഴികള്‍ കൂടിയാകുമ്പോള്‍ വാഹനയാത്രക്കാര്‍ക്ക് ദുരിതം ഇരട്ടിയായി മാറുന്നു.
ദേശീയ പാതയായി പരിഗണിക്കപ്പെടുന്നതിന് പ്രൊപ്പോസ് ചെയ്യപ്പെട്ട റോഡ് കൂടിയാണിത്. മാസങ്ങളായി റോഡിനിരുവശവും കാട് വളര്‍ന്ന് വലുതായിട്ടും ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ് പൊതുമരാമത്ത് വകുപ്പും നഗരസഭയും. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യത്തിലാണ് യാത്രക്കാരും നാട്ടുകാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവന് 58,000 രൂപ കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago