ഭാരതത്തിന്റെ വികസന അടിത്തറ പാകിയത് രാജീവ് ഗാന്ധി: പാച്ചേനി
കണ്ണൂര്‍: ഭാരതത്തെ സാങ്കേതികമായി വികസിപ്പിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി തയാറാക്കിയതും രാജ്യത്തെ മാറ്റിതീര്ത്തതും രാജീവ് ഗാന്ധിയാണെന്ന് സതീശന് പാച്ചേനി. ഡി.സി.സി ഓഫിസില്‍ നടന്ന പുഷ്പാര്‍ച്ചനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം കൊടുത്ത് സംസാരിക്കുകയായി അദ്ദേഹം. ആധുനിക ലോകത്തിനും ഭാവിതലമുറക്കും വേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പദ്ധതികള്‍ ആവിഷ്കരിച്ച് വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കിയതാണ് ഇന്ന് കാണുന്ന ശക്തമായ ഭാരതം രൂപപ്പെടുത്താന്‍ അടിത്തറ ഒരുക്കിയതെന്നും പാച്ചേനി കൂട്ടിച്ചേര്‍ത്തു. പുഷ്പാര്‍ച്ചനയ്ക്ക് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്, മാര്ട്ടിന് ജോര്‍ജ്, വി.വി പുരുഷോത്തമന്, എന്‍.പി ശ്രീധരന്, എം.പി വേലായുധന്, സുരേഷ് ബാബു എളയാവൂര്, പൊന്നമ്പേത്ത് ചന്ദ്രന്, കെ. ബാലകൃഷ്ണന്, റഷീദ് കവ്വായി, പി. മാധവന്, അജിത്ത് മാട്ടൂല്‍, മുഹമ്മദ് ഷമ്മാസ്, കെ. സഗുണന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."