ഇരുചക്രവാഹന ഡീലര്‍മാര്‍ അമിതചാര്‍ജ് ഈടാക്കുന്നെന്ന്
മാനന്തവാടി: ഷോറൂമുകളില്‍ ഇരുചക്ര വാഹനം വാങ്ങുന്നവരില്‍ നിന്നാണ് ഡീലര്‍മാര്‍ ആര്.ടി.ഒ ചാര്‍ജ് എന്ന നിരക്കില്‍ അമിത ചാര്‍ജ് വാങ്ങുന്നതായി ആരോപണം. 150 രൂപ ചിലവ് വരുന്ന താല്‍ക്കാലിക പെര്‍മിറ്റിന് ഷോറൂമുകാര്‍ ഈടാക്കുന്നത് 1200 രൂപ മുതല്‍ 1500 രൂപവരെയാണ്.
പല ഷോറൂമുകളിലും വിവിധ നിരക്കിലുള്ള ചാര്‍ജാണ് ഈയിനത്തില്‍ ഈടാക്കുന്നത്. ബൈക്ക് വാങ്ങുന്നവര്‍ക്ക് നല്കുന്ന സ്ലിപ്പില്‍ ആര്.ടി.ഒ ചാര്‍ജ് എന്ന് എഴുതി നല്‍കിയാണ് പണം ഈടാക്കുന്നത്. ഈ ചാര്‍ജിനെ കുറിച്ച് ചോദിക്കുന്നവരോട് ഇത് ആര്.ടി.ഒ കമ്മീഷന് ആണെന്നു പറഞ്ഞു ഷോറൂമുകാര്‍ സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു.
ഇതു കൂടാതെ പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് കൊടുക്കണമെന്നിരിക്കെ പല ഷോറൂമുകാരും ഇതിനുംകൂടി വില ഈടാക്കുന്നതായി പരാതി. ഇതുപോലെ നിരവധി രൂപയാണ് പലവിധ ചാര്‍ജുകള്‍ എന്നൊക്കെ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഇരുചക്ര വാഹന ഷോറൂമുകാര്‍ തട്ടിയെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."