എസ്.കെ.എസ്.എസ്.എഫ് 'മതസ്വാതന്ത്ര്യ സംരക്ഷണ റാലി' 25 ന് കോഴിക്കോട്ട്
കോഴിക്കോട്: വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിന് അക്രമങ്ങളും അരും കൊലകളും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ നീക്കവും ബോധപൂര്‍വം ഫാസിസത്തിന് ഓരം ചേര്‍ന്നു നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടും പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഏതൊരാള്‍ക്കും തന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിച്ചു തരുന്ന മതേതര രാജ്യത്ത് തങ്ങളുടെ വിശ്വാസാചരങ്ങള്‍ക്കനുസൃതമായി എല്ലാവരും ജീവിക്കണമെന്ന സങ്കുചിത ചിന്തയാണ് അപകടകരമായി മാറുന്നതെന്നും യോഗം വിലയിരുത്തി.
മത സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതസ്വാതന്ത്ര്യ സംരക്ഷണ റാലി ഓഗസ്റ്റ് 25 വെള്ളി 4 മണിക്ക് കോഴിക്കോട് നടക്കും. സ്റ്റേഡിയം ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് കമ്മീഷണര്‍ ഓഫീസ് റോഡ് വഴി മുതലക്കുളം പരിസരത്ത് സമാപിക്കും.
യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ്‌ലാജ് താമരശ്ശേരി, റാഷിദ് ദാരിമി കടിയങ്ങാട്, സിറാജ് ഫൈസി മാറാട്, പി.ടി മുഹമ്മദ് കാദിയോട്, ശുഹൈബ് ദാരിമി നന്തി, യഹ്‌യ വെള്ളയില്‍, ത്വാഹിര്‍ ദാരിമി ഉള്ള്യേരി, ശംസീര്‍ കാപ്പാട് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ട്രഷറര്‍ ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."