ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനിലകുരുക്ക്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണിനായി മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം വെയ്ന്‍ റൂണി ഗോളോടെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനില കുരുക്ക്. അവസാന നിമിഷം റഹീം സ്റ്റെര്‍ലിങ് നേടിയ ഗോളില്‍ സമനില പിടിച്ച രക്ഷപ്പെടുകയായിരുന്നു സിറ്റി.
പ്രീമിയര്‍ ലീഗില്‍ വെയ്ന്‍ റൂണിയുടെ 200ാം ഗോള്‍ കൂടിയായിരുന്നു സിറ്റിക്കെതിരേ പിറന്നത്. സിറ്റി ആധിപത്യം പുലര്‍ത്തുമെന്ന് കരുതിയ മത്സരത്തില്‍ എവര്‍ട്ടന്റെ അപ്രതീക്ഷിത മുന്നേറ്റമാണ് കണ്ടത്. 35ാം മിനുട്ടില്‍ ഗോളോടെ ടീമിനെ മുന്നിലെത്തിച്ച റൂണി, അലന് ഷിയറര്‍ക്ക് ശേഷം പ്രീമിയര്‍ ലീഗില്‍ 200 ഗോള്‍ നേട്ടം സ്വന്തമാക്കുന്ന താരമെന്ന ഖ്യാതിയും സ്വന്തമാക്കി.
സിറ്റിയുടെ തട്ടകത്തില്‍ ജയം ഉറപ്പിച്ച് മുന്നേറവേയാണ് 82ാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിങ് സിറ്റിക്ക് ആശ്വാസമായി സമനില ഗോള്‍ നേടിയത്. മത്സരത്തില്‍ കൈല്‍ വാക്കര്‍ക്ക് ചുവപ്പുകാര്‍ഡ് കണ്ടതും സിറ്റിക്ക് തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."