നെയ്മര്‍ക്കെതിരേ ബാഴ്‌സ നിയമനടപടിക്ക്
മാഡ്രിഡ്: റെക്കോര്‍ഡ് തുകയ്ക്ക് പാരിസ് സെന്റ് ജെര്‍മെയ്ന്‍ ബ്രസീലിയന്‍ താരം നെയ്മറെ സ്വന്തമാക്കിയെങ്കിലും താരത്തിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് ബാഴ്‌സലോണ. ക്ലബുമായുള്ള കരാര്‍ നിബന്ധനകളില്‍ താരം വീഴ്ചവരുത്തിയെന്നാണ് ബാഴ്‌സയുടെ ആരോപണം.
നേരത്തെ പുതിയ കരാര്‍ പ്രകാരം ബോണസായി താരത്തിന് നല്‍കിയ തുക തിരിച്ചുനല്‍കണമെന്നാണ് ക്ലബിന്റെ ആവശ്യം. 8.5 മില്യണ്‍ നഷ്ടമുണ്ടായെന്ന് കാണിച്ച് ക്ലബ് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.ക്ലബുമായുണ്ടാക്കിയ നിബന്ധനകള്‍ പാലിക്കുന്നതില്‍ താരത്തിന് വീഴ്ച്ച വന്നെന്നും അതിനാല്‍ 10 ശതമാനം പലിശയോടെ തുക തിരിച്ചുനല്‍കണമെന്നുമാണ് ക്ലബിന്റെ ആവശ്യം.
2021 വരെ ക്ലബുമായി താരത്തിന് കരാറുണ്ടായിരുന്നു. എന്നാല്‍ ബോണസ് തുകയടക്കുള്ള കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ ഇത് ക്ലബിന്റെ ഉള്ളിലെ കാര്യമാണ്. കരാര്‍ അവസാനിക്കുന്നതിന് മുന്‍പ് മറ്റു ക്ലബുകളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പാടില്ലെന്ന നിബന്ധന താരം ലംഘിച്ചുവെന്നും ബാഴ്‌സ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ക്ലബ് ഉദ്യോഗസ്ഥര്‍ക്കെതിരേ പരസ്യ വിമര്‍ശനവുമായി നെയ്മര്‍ രംഗത്തെത്തിയിരുന്നു. ഇത് ക്ലബിനെ ചൊടിപ്പിച്ചതായും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."