അഫ്ഗാനില്‍ വീണ്ടും യുദ്ധത്തിനൊരുങ്ങി ട്രംപ്
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിപ്പിച്ച് സൈനികരെ പിന്‍വലിച്ച ഒബാമയുടെ നയം തിരുത്തി ട്രംപ്. കൂടുതല്‍ സൈനികരെ അഫ്ഗാനിലേക്കയച്ച് യുദ്ധത്തിനൊരുങ്ങുകയാണ് അദ്ദേഹം. അഫ്ഗാന് സര്‍ക്കാരും യു.എസിന്റെ സൈനിക നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
താലിബാനും ഐ.എസും ചേര്‍ന്ന് അഫ്ഗാനില്‍ വന്‍ശക്തിയായി രൂപപ്പെടുന്നുവെന്ന് കഴിഞ്ഞ ദിവസം യു.എസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക നീക്കം. ഭീകകരര്ക്കെതിരേ തുടങ്ങിയ യുദ്ധം കഴിഞ്ഞ തവണ സിവിലിയന്മാരെയും നശിപ്പിച്ചിരുന്നു. ഈയിടെ അഫ്ഗാനിസ്ഥാനിലെ നിരവധി ഐ.എസ് കേന്ദ്രങ്ങളെ യു.എസ് നശിപ്പിച്ചിരുന്നു. ഇതിനായി ഏറ്റവും വലിയ ആണവേതര ബോംബുകളും ഉപയോഗിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് അഫ്ഗാനിലെ സൈനിക നീക്കത്തെ കുറിച്ച് പരാമര്‍ശിച്ചത്.
അഫ്ഗാനിസ്ഥാനെ സംരക്ഷിക്കാനാണ് ശ്രമമെന്ന് ട്രംപ് പറഞ്ഞു. കരുത്തുറ്റ അഫ്ഗാന് സൈനികരെ വാര്‍ത്തെടുക്കാനാണ് യു.എസ് നീക്കമെന്നും അതില്‍ യു.എസ് സൈന്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ 8,400 യു.എസ് സൈന്യമാണ് നാറ്റോ സഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. 4000 സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കാനാണ് ട്രംപ് ഉത്തരവിട്ടത്. ഈ നടപടിയെ അഫ്ഗാന് പ്രസിഡന്റ് അശ്റഫ് ഗനി സ്വാഗതം ചെയ്തിരുന്നു. തങ്ങള്‍ക്ക് നല്കുന്ന സൈനിക പിന്തുണക്ക് ട്രംപിന് നന്ദി പ്രകാശിപ്പിക്കുന്നതായി ഗനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."