യു.എസ് നാവികസേന ലോകവ്യാപകമായി 24 മണിക്കൂര്‍ നേരത്തേക്ക് ഗതാഗതം നിര്‍ത്തി
ന്യൂയോര്‍ക്ക്: യു.എസ് നാവികസേന ലോകവ്യാപകമായി 24 മണിക്കൂര്‍ നേരത്തേക്ക് ജലഗതാഗതം നിര്‍ത്തി. സുരക്ഷാ മാനദണ്ഡങ്ങളാണ് ഗതാഗതം നിര്‍ത്താന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ ദിവസം കപ്പലുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഗതാഗത നിയന്ത്രണം. സിംഗപ്പൂരില്‍ അമേരിക്കന്‍ യുദ്ധക്കപ്പല്‍ എണ്ണ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 നാവികരെ കാണാതായിരുന്നു.
സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ലൈബീരിയന്‍ എണ്ണ ടാങ്കറുമായാണ് അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് ജോണ്‍ മക്കൈന് കൂട്ടിയിടിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അമേരിക്കന്‍ നാവികസേന നേരിടുന്ന രണ്ടാമത്തെ അപകടമായിരുന്നു ഇത്. ചരക്കു കൊണ്ടുപോകുന്ന കപ്പല്‍ മറ്റു കപ്പലുകള്‍ക്ക് വഴിമാറിക്കൊടുക്കണമെന്നാണ് നാവിക ഗതാഗത നിയമം. എന്നാല്‍ ഈ അപകടം എങ്ങനെ നടന്നുവെന്ന് അമേരിക്കന്‍ നാവികസേന പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."