അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണല്‍ നിയമനം പി.എസ്.സിക്ക്; ബില്‍ പാസാക്കി
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കുവിടാന്‍ വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ (കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ബില്‍ നിയമസഭ പാസാക്കി.
നിലവില്‍ ഡെപ്യൂട്ടേഷന്‍ വഴിയും താല്‍കാലിക വ്യവസ്ഥയിലുമൊക്കെയാണ് ട്രൈബ്യൂണലില്‍ നിയമനം നടത്തുന്നത്. താല്‍കാലിക ജീവനക്കാരുടെ കാലാവധി അവസാനിക്കുകയും ഡെപ്യൂട്ടേഷനിലെത്തുന്ന ജീവനക്കാര്‍ മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം നേരിടുന്നതു കണക്കിലെടുത്താണ് ജീവനക്കാരെ നേരിട്ടു നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തസ്തികകളില്‍ ഉദ്യോഗാര്‍ഥികളുടെ യോഗ്യതയും സംവരണ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കുന്നതിനു വേണ്ടിയാണ് നിയമനം പി.എസ്.സിക്കു തന്നെ വിടാന്‍ തീരുമാനിച്ചത്. നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ സര്‍ക്കാരും പി.എസ്.സിയും ട്രൈബ്യൂണലും കൂടിയാലോചിച്ച് ഗസറ്റില്‍ വിജ്ഞാപനം ചെയ്യും.
പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ഭരണപക്ഷത്തു നിന്ന് പി. മുഹമ്മദ് മുഹ്‌സിന്‍, വീണാ ജോര്‍ജ് എന്നിവര്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."