എമര്‍ജന്‍സി വാഹനങ്ങള്‍ ഇനി കുരുക്കില്‍ കുടുങ്ങില്ല; പുതിയ സാങ്കേതിക വിദ്യയുമായി മലപ്പുറം സ്വദേശി
രാമപുരം: എമര്‍ജന്‍സി വാഹനങ്ങള്‍ ട്രാഫിക്ക് കുരുക്കില്‍ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള നൂതന സങ്കേതിക വിദ്യയുമായി മലപ്പുറത്തെ യുവ സംരംഭകന്‍ മുഹമ്മദ് ജാസിം. എമര്‍ജന്‍സി വാഹനങ്ങളായ ആബുലന്‍സ്, ഫയര്‍ എന്‍ജിന്‍, പൊലിസ് തുടങ്ങിയവ അത്യാഹിത ഘട്ടങ്ങളില്‍ ട്രാഫിക്ക് ജങ്ഷനിലെ കുരുക്കില്‍ പെടുന്നതും രക്ഷാപ്രവര്‍ത്തനം വൈകി ദുരന്തങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. ഇതിനു പരിഹാരമായിട്ടാണ് വര്‍ഷങ്ങളുടെ ശ്രമഫലമായി ജാസിം നൂതന സംവിധാനമായ ടി.ഇ.ആര്‍.എസ്. ട്രാഫിറ്റിയര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം കണ്ടെത്തിയിട്ടുള്ളത്. അടിയന്തര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി ട്രാഫിക്ക് സിഗ്നലില്‍ പച്ച ലൈറ്റ് പ്രകാശിക്കുന്ന രീതിയാണ് പരീക്ഷിച്ച് വിജയിച്ചത്. എറണാകുളത്തെ തിരക്കേറിയ ജംഗ്ഷനുകളില്‍ ഏതാനും മാസങ്ങളായി പരീക്ഷണം നടത്തി വിജയിച്ചിട്ടുണ്ടെന്ന് ജാസിം പറഞ്ഞു.
കഴിഞ്ഞ ദിവസം അങ്കമാലിയില്‍ നടന്ന കേരള സ്റ്റാര്‍ട്ടപ്പ്മിഷന്‍ യുവ സംരഭക ഉച്ചകോടിയില്‍ വച്ച് സിസ്റ്റംആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റുവാങ്ങി കേരള പോലിസിന് കൈമാറിയിട്ടുണ്ട്. ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് പെട്ടെന്ന് അഴിക്കാന്‍ ഒരു പരിധി വരെ സഹായകമാവുന്ന സംവിധാനം കണ്ടുപിടിച്ച മുഹമ്മദ് ജാസിം, മക്കരപറമ്പ് കാളാവിലെ പ്രൊഫ. മൂളിയത്തൊടി മുഹമ്മദ് അശ്‌റഫിന്റെ മകനാണ്. പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് സാദിഖിന്റെ സഹായത്തോടെയാണ് സങ്കേതിക വിദ്യവികസിപ്പിച്ചെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."