HOME
DETAILS
MAL
സര്‍ദാര്‍ സരോവര്‍ ഡാം പ്രക്ഷോഭം: മേധാ പട്കര്‍ക്ക് ഹൈക്കോടതി ജാമ്യം
backup
August 23 2017 | 16:08 PM
ഇന്‍ഡോര്‍: നര്‍മദാ ബച്ചാവോ ആന്ദോളന് നേതാവ് മേധാ പട്കര്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ച മുമ്പാണ് സര്‍ദാര്‍ സരോവര്‍ ഡാം പ്രക്ഷോഭത്തിനിടെ മേധാ പട്കറിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 27 മുതല്‍ അനിശ്ചിതകാല സമരത്തിലായിരുന്നു മേധാ പട്കര്‍. അണക്കെട്ട് പദ്ധതി നടപ്പിലാക്കുന്ന സ്ഥലത്തു നിന്ന് ഒഴിപ്പിക്കുന്നവര്‍ക്ക് കൃത്യമായ പുനരധിവാസം നല്‍കണമെന്നാവശ്യപ്പെട്ടാണ് മേധയുടെ നേതൃത്വത്തില്‍ സമരം നടന്നത്. എന്നാല്‍ ഈ മാസം ഒന്‍പതിന് പൊലിസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."