HOME
DETAILS

തെരുവ് വിളക്കുകള്‍ കത്തുന്നില്ല പ്രതിപക്ഷ മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

  
backup
August 11 2016 | 01:08 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4-5


 മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തില്‍ തെരുവ് വിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 2015 -16 പദ്ധതിയില്‍ ഉള്‍പ്പെടുത്തി പായിപ്ര ഗ്രാമ പഞ്ചായത്ത് വാങ്ങിയ സ്ട്രീറ്റ് ലൈറ്റുകള്‍ വാര്‍ഡുകളില്‍ വിതരണം ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം രൂപ മുതല്‍ മടക്കി വാങ്ങിയ 462-സ്ട്രീറ്റ് ലൈറ്റുകളാണ് വിതരണം ചെയ്യാതെ പഞ്ചായത്ത് ഓഫീസിലിരുന്ന് തുരുമ്പെടുത്ത് നശിക്കുന്നത്. പഞ്ചായത്തിലെ പ്രധാന കവലകള്‍ ഉള്‍പ്പടെ ഗ്രാമീണ റോഡുകളിലെ പ്രധാന പ്രദേശങ്ങളെല്ലാം തെരുവ് വിളക്കുകള്‍ സ്ഥാപിക്കാത്തതിനാല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. എം.സി റോഡ് കടന്ന് പോകുന്ന വാഴപ്പിള്ളി മുതല്‍ മണ്ണൂര്‍ വരെയും കൊച്ചി-ധനുഷ്‌കോടി ദേശീയപാത കടന്ന് പോകുന്ന പെരുമറ്റം പാലം മുതല്‍ പുതുപ്പാടിവരെയും മുവാറ്റുപുഴ-കാക്കനാട് റോഡില്‍ മുടവൂര്‍ ഭാഗവും പുതുപ്പാടി-ചെറുവട്ടൂര്‍ റോഡിലേയും ആട്ടായം-കിഴക്കേക്കടവിലേയും പേഴയ്ക്കാപ്പിള്ളി-പുന്നോപ്പടി റോഡ്, നിരപ്പ്-റോഡ്, പൊന്നിരിക്കപ്പറമ്പ്, തൃക്കളത്തൂര്‍ കാവുംപടി പ്രദേശത്തെ റോഡുകള്‍, പായിപ്ര-മാനാറി റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളെല്ലാം തന്നെ ഇരുട്ടിലാണ്. തെരുവ് വിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടങ്കിലും നടപ്പാക്കാത്തതിനാല്‍ പ്രതിപക്ഷാങ്കങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചത്.
കഴിഞ്ഞ തവണ പഞ്ചായത്തില്‍ വിതരണത്തിനായി എത്തിച്ച ടൂബ് ലൈറ്റുകള്‍ വാര്‍ഡുകളിലേക്ക് തുല്ല്യമായി വീതം വയ്ക്കാത്തതിനെ തുടര്‍ന്ന് പലവാര്‍ഡുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇക്കുറി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ വാര്‍ഡുകളിലേക്കും തുല്ല്യമായി വീതം വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യമാണ് ടൂബ് ലൈറ്റുകളുടെ വിതരണത്തിന് ഭരണപക്ഷം മടിക്കുന്നതെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി വി.എച്ച്.ഷഫീഖ് പറഞ്ഞു.
ഇക്കുറി ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്നും ഷഫീഖ് പറഞ്ഞു. ഉപരോധ സമരം നീണ്ടതോടെ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ പഞ്ചായത്തിലെ 22-വാര്‍ഡുകളിലേക്കും 20-ടൂബ് ലൈറ്റുകള്‍ വീതം വിതരണം ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് മെമ്പര്‍മാരായ വി.എച്ച് ഷഫീഖ്, സി.കെ സിദ്ധീഖ്, ഗോപകുമാര്‍, കെ.ഇ ഷിഹാബ്, എ.ജി മനോജ്, മറിയം ബീവി നാസര്‍, നസീമ സുനില്‍, അശ്വതി ശ്രീജിത്ത്, ആമിന മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

നിയമസഭാ കൈയ്യാങ്കളി: കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 months ago
No Image

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

National
  •  3 months ago
No Image

അത്രയും പ്രിയപ്പെട്ട യെച്ചൂരിക്കായി; ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോയില്‍ ഇ.പി ഡല്‍ഹിയിലെത്തി

Kerala
  •  3 months ago
No Image

'രാജ്യത്തിന്റെ നിയമങ്ങള്‍ക്കു മേലാണ് ബുള്‍ഡോസര്‍ കയറ്റുന്നത്' ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  3 months ago
No Image

മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികള്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് നേതാക്കളെ കണ്ടത് നിഷേധിക്കാതെ എ.ഡി.ജി.പി; അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്നും മൊഴി

Kerala
  •  3 months ago