HOME
DETAILS
MAL
ജലസ്രോതസുകളുടെ സ്ഥിതിവിവരണ പഠനം
backup
August 24 2017 | 07:08 AM
തൊടുപുഴ: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടപ്പാക്കി വരുന്ന പരിസ്ഥിതി സാക്ഷരതാപരിപാടിയുടെ ഭാഗമായുള്ള ജലസ്രോതസുകളുടെ സ്ഥിതിവിവരണപഠനവും തുടര്‍പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള മേഖലാതല പരിശീലനപരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിന്‍സി സോയി അധ്യക്ഷയായി. ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സതീഷ് കേശവന്, സിനോജ് ജോസ്, ബിഡിഒ ലാല്‍കുമാര്‍, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്, മെംബര്മരായ ഷൈനി, സീന, വിനീത, അന്നാമ്മ ചെറിയന്‍, ലീലമ്മ ജോസ്, കെ.വി ജോസ്, പി.എന്‍ നാസര്‍, പരിസ്ഥിതി പ്രവര്ത്തകന് ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."