സമരപ്രഖ്യാപന വാഹനജാഥക്ക് എരുമേലിയില്‍ സ്വീകരണം
എരുമേലി: ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശഖേരന്‍ നയിക്കുന്ന സമര പ്രഖ്യാപന വാഹന ജാഥയ്ക്ക് എരുമേലിയില്‍ വന്‍ സ്വീകരണം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുളള സമര പ്രഖ്യാപന വാഹനജാഥ രാവിലെ 10ന് എരുമേലിയില്‍ എത്തിയപ്പോള്‍ പൂഞ്ഞാര്‍, കാഞ്ഞിരപ്പളളി റീജണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന് ഉദ്ഘാടനം ചെയ്തു. റീജിയനല്‍ പ്രസിഡന്റ് നാസര്‍ പനച്ചി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തയ്യല്‍ തൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.
മലയാലപ്പുഴ ജോതിഷ്കുമാര്‍, വി.ജെ ജോസഫ്, സാബു പുതുപ്പറമ്പില്‍, കൃഷ്ണകുമാരി വേണുശര്മ്മ, പ്രകാശ് പുളിയ്ക്കന്‍, അശോക് മാത്യു, റോണി കെ. ബേബി, പി.എച്ച് നൗഷാദ്, പി.സി രാധാകൃഷ്ണന്, സലീം കണ്ണങ്കര, ജോണ്സണ് പുന്നമൂട്ടില്‍, ആര്.എ തോമസ്, ആശാ ജോയി, സുനില്‍, ഷുക്കൂര്‍, അബ്ദുല്‍ സലാം, തമ്പി കണ്ണന്തറ, എം.എസ് നാസര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."