അരുവിത്തുറ കോളജ് ജങ്ഷന് പാലത്തിന് ശാപമോക്ഷം
ഈരാറ്റുപേട്ട: പാതിവഴിയില്‍ നിര്‍മാണം മുടങ്ങിക്കിടന്ന അരുവിത്തുറ കോളജ് ജങ്ഷന് പാലത്തിന് ശാപമോഷമാകുന്നു.
ഇരുകരകളിലെയും സ്ഥലം പൂര്‍ണമായി ഏറ്റെടുക്കാതെ പണി തുടങ്ങിയത് മൂലമായിരുന്നു പാലം പണി മുടങ്ങിയത്. നിര്‍മാണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലത്തിന്റെ ഒരു വശത്തെ തൂണ് സ്ഥാപിക്കേണ്ട സ്ഥലം ഏറ്റെടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നില്ല. പാലത്തിന്റെ പണികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് സ്ഥലം ഏറ്റെടുക്കല്‍ പ്രശ്നമായത്. തുടര്‍ന്ന് സ്ഥലത്തിന്റെ അവകാശികളുമായി കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായിട്ടുള്ളത്.
ഈരാറ്റുപേട്ട ടൗണിനെ അരുവിത്തുറ കോളജ് റോഡിലുടെ നിന്ന് പാലാ റോഡുമായി ബന്ധിപ്പിക്കുന്നതാണ് പാലം. നിലവില്‍ ഇവിടെയുള്ള പാലത്തിന് വീതി കുറവായതിനാലാണ് പുതിയ പാലം അനുവദിച്ചത്. മൂന്ന് വര്‍ഷത്തോളമായി പാലത്തിന്റെ നിര്‍മാണം നിലച്ചിരിക്കയായിരുന്നു. തര്‍ക്കങ്ങള്‍ക്ക് പരിഹാരമായതോടെ പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."