ശാസ്താംപാട്ട് സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പെടുത്തണമെന്ന്
മണലൂര്‍: അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപമായ ശാസ്താംപാട്ട് സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പെടുത്തണമെന്ന് അന്തിക്കാട് ശ്രീ അയ്യപ്പസേവാസമിതി വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1600 കലാകാരന്‍മാരാണ് ഈ രംഗത്ത് ഇപ്പോള്‍ ഉള്ളത്. പുതിയ തലമുറ ഈ രംഗത്ത് കടന്നു വരുന്നില്ല. ഇത് പരിഹരിക്കാന്‍ കലോത്സവത്തില്‍ മത്സര ഇനമായി ഉള്‍പ്പെടുത്തണം. 27 ന് വൈകീട്ട് 5.30ന് അന്തിക്കാട് ഹൈസ്‌കൂളില്‍ നടക്കുന്ന സമാദരണ സമ്മേളനത്തില്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം മഠാധിപതി ബ്രഹ്മശ്രീ ഉണ്ണിദാമോദരസ്വാമികള്‍ ഈ വര്‍ഷത്തെ മകരജ്യോതി സുവര്‍ണമുദ്ര പുരസ്‌ക്കാരം ശാസ്താംപാട്ട് കലാകാരന്‍ ചിറ മനേങ്ങാട് വാസുണ്ണി സ്വാമിക്ക് സമ്മാനിക്കും. ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മുദ്രയാണ് സമ്മാനം. ശരണകീര്‍ത്തി പുരസ്‌കാരം നാല് കലാകാരന്‍മാര്‍ക്ക് സമ്മാനിക്കും. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഇ രമേശന്‍, ജനറല്‍ കണ്‍വീനര്‍ അന്തിക്കാട് പത്മനാഭന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."