കാബൂള്‍ ശീഈ പള്ളിയില്‍ ഐ.എസ് ആക്രമണം: 14 മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശീഈ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവയ്പ്പിലും 20 പേര് കൊല്ലപ്പെട്ടു. നിരവിധി പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ ജുമുഅ നിസ്കാരത്തനായി ഒരുമിച്ചുകൂടിയവര്‍ക്കിടയിലേക്കാണ് ആക്രമണമുണ്ടായത്.
വടക്കന്‍ കാബൂളിലെ ഇമാം സമാന് പള്ളിയിലാണ് ആക്രമണം. ചാവേര്‍ ആക്രമണത്തിന് ശേഷം മറ്റൊരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഐ.എസ് ഏറ്റെടുത്തു. രണ്ടുപേരാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കായി തയാറെടുത്തിരിക്കുമ്പോഴാണ് ചാവേര്‍ ആക്രമണമുണ്ടായത്.
പള്ളിയുടെ കവാടത്തിലെ കാവല്ക്കാരെ വധിച്ചതിന് ശേഷം മറ്റൊരു ആക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് പ്രാര്ഥനയ്ക്കെത്തിയിരുന്നവര്ക്കു നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃസാക്ഷിയായ ഗുലാം റാസി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 40ല്‍ അധികം പേര്‍ക്ക് പരുക്കേറ്റെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അക്രമികളെ തടയാനായി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും ബോംബാക്രമണമുണ്ടായെന്നും പൊലിസ് ഓഫിസര്‍ മുഹമ്മദ് സാദിഖ് മുറാദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."