HOME
DETAILS

പട്ടികജാതി വകുപ്പ് മന്ത്രി ഭരണകൂട വംശീയതക്ക് ചൂട്ടുപിടിക്കരുത്: യു.സി രാമന്‍

  
backup
August 26 2017 | 00:08 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d


വാടാനപ്പള്ളി: പട്ടികജാതി വകുപ്പ് മന്ത്രി ഭരണകൂട വംശീയതക്ക് ചൂട്ടുപിടിക്കരുതെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍. പൊലിസിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിനായകന്റെ വീട്ടിലെത്തിയ മന്ത്രിക്ക് കുടുംബത്തിന്റെ ദയനീയാവസ്ഥ ബോധ്യമായിട്ടും ഒരുസഹായവും നല്‍കിയില്ല. എസ്.സി.പി ഫണ്ട് ഉപയോഗിച്ച് കുടുംബത്തെ സഹായിക്കാന്‍ അധികാരമുണ്ടായിട്ടും ചെയ്യാതിരുന്ന മന്ത്രി, പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്നത് ആരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
കുറ്റവാളികളായ പൊലിസുകാര്‍ക്കൊപ്പമല്ല ഇരകളാക്കപ്പെടുന്ന പട്ടികജാതിക്കാര്‍ക്കൊപ്പമാണ് മന്ത്രി നില്‍ക്കേണ്ടത്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്തരം അനീതികളുണ്ടാകുമ്പോള്‍ ശക്തമായി പ്രതികരിച്ചിരുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ കുറ്റകരമായ മൗനമാണ് തുടരുന്നത്. മുഖ്യമന്ത്രി വിനായകന്റെ വീട് സന്ദര്‍ശിക്കുകയും 25 ലക്ഷംരൂപ ധനസഹായം അനുവദിക്കുകയും ചെയ്യണം. വിനായകന്റെ വീട് പണി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം.പി ഗോപി, വൈസ് പ്രസിഡന്റ് എന്‍.വി മോഹന്‍ദാസ്, സെക്രട്ടറി രാജീവന്‍ കേച്ചേരി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍, ജനറല്‍ സെക്രട്ടറി എ.എം നൗഫല്‍, സെക്രട്ടറി വി.പി മന്‍സൂര്‍ അലി, ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് ശിവാനന്ദന്‍ പെരുവഴിപ്പുറത്ത്, ജനറല്‍ സെക്രട്ടറി കെ.എ പുരുഷോത്തമന്‍, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രജനി കൃഷ്ണാനന്ദ്, എ.ഐ മുഹമ്മദ് സാബിര്‍, സി.വി സുബ്രഹ്മണ്യന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago