HOME
DETAILS
MAL
യാത്രക്കാര്‍ക്ക് ദുരിതമായി റോഡിലെ കുഴി
backup
August 26 2017 | 05:08 AM
ഗൂഡല്ലൂര്‍: ഗൂഡല്ലൂരിലെ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ രൂപപ്പെട്ട കുഴി സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു.
ഡിപ്പോയിലെ 48ബസുകള്‍ക്ക് പുറമെ മറ്റു ജില്ലകളില്‍ നിന്നും കേരള, കര്‍ണാട സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ബസുകളും സ്റ്റാന്‍ഡിലെത്തുന്നുണ്ട്. സ്റ്റാന്‍ഡിന് മുന്നിലെ കുഴിയിലെ വെള്ളക്കെട്ട് വാഹനങ്ങള്‍ക്ക് പുറമേ കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുകയാണ്. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുന്നതിനിടെ വെള്ളക്കെട്ടിലെ മലിനജലം കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവ് കാഴ്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."