കൊരങ്ങാട്ടി ആദിവാസിക്കുടി റോഡ് തകര്‍ന്ന നിലയില്‍
അടിമാലി: അടിമാലിയില്‍ നിന്ന് കൊരങ്ങാട്ടി ആദിവാസിക്കുടിയിലേക്കുള്ള റോഡ് താറുമാറായി. കാല്‍നടയാത്ര പോലും ദുഷ്കരമായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
മൂന്ന് വര്‍ഷം മുമ്പ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം തികയും മുന്‍പ് തന്നെ റോഡിന്റെ തകര്‍ച്ച തുടങ്ങിയിരുന്നു. ടൗണില്‍ നിന്ന് കുത്തനെയുള്ള കയറ്റത്തോടു കൂടിയ 5 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡാണിത്. കുടിയിലെ 250ഓളം കുടുബങ്ങളിലെ ആയിരങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ആശ്രയമായിട്ടുള്ളത്. സ്കൂള്‍ കുട്ടികളടക്കം 100 കണക്കിന് യാത്രക്കാര്‍ ദിവസേന ഇതു വഴി യാത്ര ചെയ്യുന്നത്. ഓടകള്‍ നിര്‍മിക്കാത്തതുമൂലം മലഞ്ചെരുവില്‍ നിന്നുള്ള മഴവെള്ളം റോഡിലൂടെ ഒഴുകിയെത്തുന്നത് റോഡ് തകരാന്‍ കാരണമാകുന്നത്.
മഴവെള്ളത്തില്‍ ഒഴുകിയെത്തിയ ഉരുളന്‍ കല്ലുകളും, ചെളിയും ഗതാഗത തടസത്തിനൊപ്പം കാല്‍നടയാത്രക്കും ബുദ്ധിമുട്ടാകുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റ പണികള്‍ നടത്തിയതൊഴിച്ചാല്‍ ഗതാഗതയോഗ്യമാക്കുന്നതിന് ഒരു നടപടിയും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ഇതോടെ കൂടുതല്‍ ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."