HOME
DETAILS
MAL
ലൈഫ്: പണിതീരാത്ത 5000 വീടുകള്‍ പൂര്‍ത്തിയാക്കും
backup
August 26 2017 | 07:08 AM
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ നിര്‍മാണം പാതിവഴിയിലായ 5000 വീടുകളുടെ പണി 2018 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍കെ.വി സുമേഷ് അറിയിച്ചു. നവകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുമേഷ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിവരുന്ന വിവിധ ഭവന പദ്ധതികളില്‍ നിര്‍മാണം ആരംഭിച്ച് പല കാരണങ്ങളാല്‍ പണിതീരാത്ത വീടുകളാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കുക. ഒരു വീടിന് നാലുലക്ഷമെന്ന തുക കണക്കായി നിലവില്‍ അനുവദിച്ചതിന്റെ ബാക്കി തുക സര്‍ക്കാര്‍ നല്‍കുമെന്നും സുമേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."