കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് 373.9 കോടി രൂപ വിതരണം ചെയ്തു
ആലപ്പുഴ: കുട്ടനാട്ടില്‍ ഈ സാമ്പത്തിക വര്‍ഷം രണ്ടു സീസണുകളിലായി സംഭരിച്ച നെല്ലിന്റെ വിലയായി 373.9 കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 1,69,179 ടണ്‍ നെല്ലാണ് സംഭരിച്ചത്. കിലോയ്ക്ക് 22.50 രൂപ വച്ച് മുഴുവന്‍ കര്‍ഷകര്‍ക്കും വിതരണം ചെയ്തതായി കൃഷി വകുപ്പ് അറിയിച്ചു.
മുല്ലയ്ക്കലില്‍ റോഡ് കൈയേറിയ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നല്‍കിയതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വേമ്പനാട്ട് കായലിലെ കട്ടച്ചിറ ഭാഗത്ത് ഓരുവെള്ളം കയറുന്നതു തടയാന്‍ സ്ഥിരം സംവിധാനമൊരുക്കാന്‍ 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി ഇറിഗേഷന്‍ തണ്ണീര്‍മുക്കം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
ഭക്ഷ്യപൊതുവിതരണ വകുപ്പു മന്ത്രി പി. തിലോത്തമന്റെ പ്രതിനിധിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചേര്‍ത്തലതണ്ണീര്‍മുക്കം റോഡ് നന്നാക്കാന്‍ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചതായും കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
മാമ്പുഴക്കരിഎടത്വാ റോഡ് പുനര്‍നിര്‍മിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി.യുടെ പ്രതിനിധി ആവശ്യപ്പെട്ടു. എടത്വാ, തകഴി, തലവടി, വീയപുരം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തോട്ടപ്പള്ളി ഹാര്‍ബറിലെ മണ്ണ് നീക്കം ചെയ്യാനുള്ള ഡ്രഡ്ജിങ് ആരംഭിച്ചതായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംശദായം സ്വീകരിക്കുന്നതിനായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്ന ഓഫീസ് മുഹമ്മയിലേക്ക് മാറ്റിയത് റദ്ദാക്കണമെന്ന് മന്ത്രി പി. തിലോത്തമന്റെ പ്രതിനിധി ആവശ്യപ്പെട്ടു.
തണ്ണീര്‍മുക്കം ഓഫീസില്‍തന്നെ അംശദായം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ജില്ലയില്‍ തൊണ്ട് സംഭരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും 201617ല്‍ 44.03 ലക്ഷം തൊണ്ട് സംഭരിച്ചതായും കയര്‍ പ്രോജക്റ്റ് ഓഫീസര്‍ പറഞ്ഞു.
സംസ്ഥാന പദ്ധതികള്‍ക്ക് അനുവദിച്ച തുകയില്‍ 26 ശതമാനവും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ 74 ശതമാനം തുകയും ചെലവഴിച്ചതായി യോഗം വിലയിരുത്തി. സംസ്ഥാനപദ്ധതികള്‍ക്കായി 51.94 കോടി രൂപയും കേന്ദ്ര പദ്ധതികള്‍ക്കായി 80.96 ലക്ഷം രൂപയും മറ്റു കേന്ദ്രസഹായം പദ്ധതികള്‍ക്കായി 35.04 കോടിയും ചെലവഴിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണമ്മ ആധ്യഷ്യം വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, മന്ത്രിയുടെയും എം.പി.യുടെയും പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."