പാലരുവി നാടന്‍ പച്ചക്കറി വിപണി തുടങ്ങി
കൊല്ലം: ജില്ലയിലെ മലയോര മേഖലയിലെ 22 കര്‍ഷക ഗ്രൂപ്പുകളിലെ ആയിരത്തോളം കര്‍ഷകരില്‍ നിന്ന് ശേഖരിച്ച വിഷരഹിത നാടന്‍ പച്ചക്കറിയുമായി പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കംപനിയുടെ വിപണിക്ക് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ തുടക്കമായി.
ജൈവവളങ്ങളും ജൈവകീടനാശിനികളും മാത്രം ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച പച്ചക്കറികളുടെ വിപണി മേയര്‍ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയതു.
ജൈവ പച്ചക്കറിക്കായി നഗരത്തില്‍ ഒരു സ്ഥിരം വിപണി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ മുന്‍കൈയ്യെടുക്കണമെന്ന് മേയര്‍ പറഞ്ഞു.ജില്ലയുടെ കാര്‍ഷിക മുന്നേറ്റത്തിനുതകുന്ന സംരംഭമായി പാലരുവി കംപനിയെ വളര്‍ത്തിയെടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മുന്‍ രാജ്യസഭാംഗം കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
പാലരുവി ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എന്‍ എസ് പ്രസന്നകുമാര്‍, ഡി ബാലചന്ദ്രന്‍, എന്‍ അനിരുദ്ധന്‍, കെ എന്‍ ശാന്തിനി, കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ജയന്‍, പാലരുവി ചെയര്‍മാന്‍ ബിജു കെ മാത്യൂ, സി ഇ ഒ സ്റ്റാന്‍ലി ചാക്കോ സംസാരിച്ചു.
പച്ചക്കറികളോടൊപ്പം നാടന്‍ വെളിച്ചെണ്ണ, കുടംപുളി, പര്‍പ്പടകം, വാഴക്കൂമ്പ്, വാഴപ്പിണ്ടി, പപ്പായ, കൈതച്ചക്ക തുടങ്ങിയവയും വിപണിയില്‍ ഒരുക്കിയിട്ടുണ്ട്. കാര്‍ഷികോപകരണങ്ങള്‍, മണ്ണിര കമ്പോസ്റ്റിന്റെ വളം പാക്കറ്റുകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗവുമുണ്ട്. വിപണി സെപ്റ്റംബറ്റര്‍ മൂന്ന് ഉത്രാടദിനംവരെ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."