സാമൂഹ്യസേവനം വിശ്വാസികളുടെ ബാധ്യത: അബ്ദുസ്സമദ് പൂക്കോട്ടൂര്‍
മദീന: പൊതു സമൂഹത്തോടുള്ള ബാധ്യതയില്‍ നിന്ന് വിശ്വാസികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. മദീന കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സംഘടിത ശക്തിയെ ഭിന്നിപ്പിച്ച് വോട്ടു ബാങ്കാക്കി മാറ്റുന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ് ഫാസിസ്റ്റ് വര്‍ഗ്ഗീയ വാദികള്‍ എക്കാലത്തും നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ ഹജ്ജിനായി വരുന്ന ഹാജിമാര്‍ക്ക് കെ.എം.സി.സിയും മറ്റു കേരള പ്രവാസി കൂട്ടായ്മകളും നല്‍കുന്ന സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 'റോസ് മദീന' യില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തവനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം മൂതൂര്‍ മദീന, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ശരീഫ്
കാസര്‍കോട്, അബ്ദുള്‍ഹഖ് തിരൂരങ്ങാടി, ഹംസ പെരിമ്പലം ബഷീര്‍ കൈപ്പുറം എന്നിവര്‍ സംസാരിച്ചു.
മദീന കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് അഴിഞ്ഞിലം അധ്യക്ഷത വഹിച്ചു. ശറഫുദ്ധീന്‍ മുഹമ്മദ് ഖിറാഅത്ത് നടത്തി. ഫക്‌റുദ്ധീന്‍ എന്‍ജിനീയര്‍ സ്വാഗതവും ഫസിലുറഹ്മാന്‍ പുറങ്ങ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."