അന്യന്റെ മുന്നില്‍ കൈനീട്ടാതെ വിശപ്പടക്കാന്‍ കമ്മ്യൂണിറ്റി ഫ്രിഡ്‌ജൊരുക്കി ഫാത്തിമ ജാസ്മിന്‍
ചെന്നൈ: ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് ദാരിദ്ര്യം. ദിനേന ആയിരക്കണക്കിന് പേരാണ് പട്ടിണിയോട് മല്ലിട്ടുകൊണ്ടിരിക്കുന്നത്. നിരവധിയാളുകള്‍ വലിയ അളവിലുള്ള ഭക്ഷണമാണ് ദിവസവും ഒഴിവാക്കി കളയുന്നത്. ഇതിനെല്ലാം പരിഹാരം കാണാനാണ് ചെന്നൈ സ്വദേശിനിയായ ഡോക്ടര്‍ ഇസ്സ ഫാത്തിമ ജാസ്മിന്‍ കമ്മ്യൂണിറ്റി ഫ്രിഡ്ജ് എന്ന ആശയവുമായി രംഗത്തെത്തിയത്.
ചെന്നൈയിലെ ബസന്ത് നഗര്‍ ടെന്നിസ് ക്ലബ്ബിന് പുറത്ത് 'അയ്യമിട്ടു ഉന്‍' എന്ന പേരിലാണ് ഫ്രിഡ്ജ് തയാറാക്കിയത്. ഭക്ഷണം,വസ്ത്രം,ചെരിപ്പുകള്‍,ബുക്കുകള്‍,പച്ചക്കറികള്‍,പഴങ്ങള്‍ എന്നിവയെല്ലാം ഫ്രിഡ്ജില്‍ ഒരുക്കിയിട്ടുണ്ട്.
ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ളത് ഇവിടെ നിന്ന് മടികൂടാതെ എടുത്ത് കഴിക്കാം. തന്റെ വീട്ടില്‍ ബാക്കി വന്ന ഭക്ഷണം ഒരിക്കല്‍ വീടിനു പുറത്തിരിക്കുന്ന ഒരു സ്ത്രീക്ക് നല്‍കിയപ്പോഴാണ് ധാരാളം പേര്‍ ഇതുപോലെ തെരുവില്‍ ഭക്ഷണം ലഭിക്കാതെ അന്തിയുറങ്ങുന്നുണ്ടെന്ന് ഓര്‍ത്തോഡന്റിസ്റ്റ് കൂടിയായ ഡോ. ജാസ്മിന്‍ മനസ്സിലാക്കിയത്. തുടര്‍ന്നാണ് കമ്മ്യൂണിറ്റി ഫ്രിഡ്ജ് ആരംഭിക്കാന്‍ ഇവര്‍ മുന്‍കൈയടുത്തത്.
തുടര്‍ന്ന് പബ്ലിക് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണ് 'അയ്യമിട്ടു ഉന്‍' എന്ന പേരില്‍ കമ്മ്യൂണിറ്റി ഫ്രിഡ്ജ് ആരംഭിച്ചത്.
ഇപ്പോള്‍ ഫ്രിഡ്ജിലേക്ക് നിരവധി ആളുകളാണ് ഭക്ഷണവും മറ്റും സംഭാവന ചെയ്യുന്നത്. ആരുടെ മുന്നിലും കൈനീട്ടാതെ ഭക്ഷണം ഒരുക്കുക എന്നതു കൂടിയാണിതിന്റെ ഉദ്ദേശം. സുരക്ഷാ കാരണങ്ങളാല്‍ സെക്യൂരിറ്റിയെയും നിയമിച്ചു. സമൂഹത്തിലെ ദാരിദ്ര്യവും പട്ടിണിയും മാറ്റാന്‍ തന്നാല്‍ കഴിയുന്ന ഒരു ശ്രമം നടത്തുകയാണ് ചെന്നൈയിലെ യുവ ഡോക്ടര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."