സിനിമാക്കാരോട് പ്രേക്ഷകര്‍ക്ക് വെറുപ്പുണ്ടായിട്ടുണ്ട്: ഹരികുമാര്‍
കൊല്ലം: സിനിമാക്കാരോട് പൊതുവില്‍ ഒരു അവജ്ഞ പ്രേക്ഷകര്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ സംവിധായകന്‍ ഹരികുമാര്‍ അഭിപ്രായപ്പെട്ടു. കളേഴ്‌സ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച 'മാറുന്ന മലയാള സിനിമ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാലോകത്ത് അടുത്ത സമയത്തുണ്ടായ സംഭവങ്ങള്‍ ഈ വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. തങ്ങളുടെ കാശുകൊണ്ട് എന്ത് തോന്ന്യാസവും സിനിമക്കാര്‍ കാണിക്കാന്‍ മടിക്കാത്തവരാണെന്ന തോന്നല്‍ ഉണ്ടായി.
കാശുകൊടുത്ത് സിനിമ കാണില്ലെന്ന് ശാരദക്കുട്ടിയെ പോലുള്ള എഴുത്തുകാര്‍ പറഞ്ഞത് ഗൗരവമായി കാണണം.
താന്‍ സംവിധാനം ചെയ്ത 17 ഫീച്ചര്‍ ഫിലിമുകളില്‍ ഏറ്റവും മികച്ചത് 'ക്ലിന്റ് ' തന്നെയായിരുന്നു. പക്ഷേ ബോക്‌സാഫിസില്‍ ചിത്രം പരാജയപ്പെട്ടു.കുട്ടികളെ ഉദ്ദേശിച്ച് നിര്‍മിച്ച ചിത്രം ഓണ പരീക്ഷ കാലത്ത് റിലീസ് ചെയ്തത് ഒരു കാരണമാകുമെന്ന് ഹരികുമാര്‍ പറഞ്ഞു.
കളേഴ്‌സ് പ്രസിഡന്റ് എസ്. സുധീശന്‍ അധ്യക്ഷനായിരുന്നു. എ. സിറാജുദ്ദീന്‍ ഗിരികുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ. ചന്ദ്രന്‍, എന്‍ ബാബുഷ,അയ്യപ്പന്‍പിള്ള, സുധാകരന്‍പിള്ള, ചന്ദ്രമോഹന്‍, ആര്‍ സഞ്ജീവ്,കെ സുന്ദരേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."