താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയെന്ന് ചെസ്സ് അസോസിയേഷന്
കൊച്ചി: തിരുവനന്തപുരം സ്വദേശി ഹരി സുരേഷ്, കണ്ണൂര്‍ സ്വദേശിനികളായ വി.എസ് സ്വാഹ, അഷിത എന്നിവര്‍ക്ക് ദേശീയ ജൂനിയര്‍ ചെസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സൗകര്യം ഒരുക്കിയെന്ന് കേരള ചെസ്സ് അസോസിയേഷന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കാന്‍ കേരള ചെസ്സ് അസോസിയേഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്കിയ ഹരജികള്‍ അസോസിയേഷന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി.
രജിസ്ട്രേഷന് നല്കാന് ആള് ഇന്ത്യ ചെസ്സ് ഫെഡറേഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹരജിക്കാര്‍ക്ക് തടസമില്ലെന്ന് അസോസിയേഷന് വ്യക്തമാക്കിയതോടെ ആശങ്ക ഇല്ലാതായി. ഹരജിയില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജരെക്കൂടി കക്ഷി ചേര്‍ത്ത ഹൈക്കോടതി ഹരജിക്കാര്‍ക്കും രക്ഷിതാക്കള്‍ക്കും പട്നയില്‍ എത്താനും മടങ്ങാനുമുള്ള റെയില്‍വേ ടിക്കറ്റ് എമര്‍ജന്‍സി ക്വാട്ടയില്‍ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സെലക്ഷന് കിട്ടിയെങ്കിലും രജിസ്ട്രേഷനുള്ള സമയം കഴിഞ്ഞതിനാല്‍ പങ്കെടുക്കാനാവുമോയെന്ന ആശങ്കയിലായിരുന്നു ഹരജിക്കാര്‍. ഈ മാസം മൂന്ന് മുതല്‍ 11 വരെ പട്നയിലാണ് ദേശീയ ജൂനിയര്‍ ചെസ്സ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."