നവജീവന്‍ ട്രസ്റ്റ് ഓണ സദ്യയും ഓണക്കോടി വിതരണവും നടത്തുന്നു
ആര്‍പ്പൂക്കര: ജില്ലാ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, കുട്ടികളുടെ ആശുപത്രി. ജില്ലാ ജയില്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നവജീവന്‍ ട്രസ്റ്റ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഓണ സദ്യയും ഓണക്കോടി വിതരണവും നടത്തുന്നു. ഇന്നലെ വൈകീട്ട് ജില്ലാ ആശുപത്രിയില്‍ നടന്ന ഓണ സദ്യയും ഓണക്കോടിയുടേയും വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എയും ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. അജിത്തും നിര്‍വഹിച്ചു. നവജീവന്‍ ട്രസ്റ്റി പി യു തോമസ് അധ്യക്ഷനായി. സദ്യയും വസ്ത്രവും സ്പോണ്സര് ചെയ്ത ബിസിഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബെക്സി മേരി മുഖ്യപ്രഭാഷണം നടത്തി.
ഇന്നു രാവിലെ ഒമ്പതിന് നവജീവന്‍ അന്തേവാസികള്കള്ക്ക് ബിജെപി സംസ്ഥാന കമ്മിറ്റി സംഭാവന ചെയ്യുന്ന ഓണസദ്യയും ഓണക്കോടി വിതരണവും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കുട്ടികളുടെ ആശുപത്രിയില്‍ ഓണസദ്യയും ഓണക്കോടി വിതരണവും സുരേഷ് കുറുപ്പ് എം എല്‍ എ നിര്‍വഹിക്കും. അന്ന് വൈകീട്ട് നാലിന് മെഡിക്കല്‍ കോളജിലെ മുഴുവന്‍ കാന്‍സര്‍ വൃക്ക രോഗികള്‍ക്കും സദ്യയും പുതുവസ്ത്രങ്ങളും വിതരണം ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് ആര്‍പ്പൂക്കര പഞ്ചായത്തില്‍ നവജീവന്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ ഉള്‍പ്പെടെയുള്ള നിര്‍ധനരായവരെ കൂടി ഉള്‍പ്പെടുത്തി സ്നേഹ വിരുന്നും സ്നേഹ സംഗമവും നടത്തും.
തിരുവോണ നാളില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ജയിലില്‍ ഓണസദ്യയും വൈകീട്ട്് നാലിന് മെഡിക്കല്‍ കോളജിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ഓണ സദ്യയും, ഏറ്റവും നിര്‍ധനരായവര്‍ക്ക് ഓണക്കോടിയും നല്‍കും.
ഓണ സദ്യ ഒരുക്കുന്നതിനായി കുമരകം എസ്എന്‍ഡിപി പബ്ലിക് സ്കൂള്‍ 1200 തേങ്ങയും ആവശ്യത്തിന് പച്ചക്കറികളും നവജീവന്‍ നല്കി. കൂടാതെ കുട്ടികളുടെ ശുപത്രിയിലേക്ക് സദ്യ ഒരുക്കുന്നതിന് അമലഗിരി കോളജും വസ്ത്രങ്ങള്‍ പുളിമൂട്ടില്‍ സില്‍ക്കുമാണ് നല്‍കുന്നത്. നവജീവനില്‍ ഓണ സദ്യയ്ക്കായി കാണക്കാരി ഗവ. ഹൈസ്കൂളില്‍ നിന്നും വിവിധയിനം പച്ചക്കറികള്‍ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."