ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളില്‍ പേരും വിലയും ചേര്‍ക്കുന്നില്ലെന്ന് പരാതി
ചങ്ങനാശ്ശേരി: പൊതുവിപണിയില്‍ പാല്‍, ചിപ്‌സ്,അച്ചാര്‍, വെളിച്ചെണ്ണ എന്നിവയുടെ പായ്ക്കറ്റില്‍ പേരോ വിലയോ തിയതി ഉള്‍പ്പെടെയുള്ള ലേബല്‍ ഇല്ലാത്തതിനെപ്പറ്റി താലൂക്ക് തല ഭക്ഷ്യോപദേശക സമിതി അംഗങ്ങളുടെ പരാതി. ഓണം, ബക്രീദ് എന്നീ ഉത്സവ സീസണുകളിലെ പൊതു വിപണിയിലെയും പൊതുവിതരണ സമ്പ്രദായത്തിലെയും ഉപഭോക്താക്കളുടെ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചങ്ങനാശ്ശേരി റവനൂ ടവറിലെ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത താലൂക്ക് തല ഭക്ഷ്യോപദേശ സമിതിയിലാണ് പരാതി ഉയര്‍ന്നത്. ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ അധ്യക്ഷനായി. അച്ചാര്‍, ചിപ്‌സ് , പാല്‍ , വെളിച്ചെണ്ണ എന്നിവയിലെ പായ്ക്കറ്റുകളില്‍ ലേബലുകള്‍ ഇല്ലെന്നും ഇവയില്‍ മായം ചേര്‍ക്കല്‍ വ്യാപകമാണെന്നും കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി കെ എസ് ഹലീല്‍ റഹ്മാന്‍ യോഗത്തില്‍ വ്യക്തമാക്കി.
ഹോട്ടലുകള്‍, വഴിയോര തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ശുചിത്വമില്ലാത്ത രീതിയില്‍ ആഹാരസാധനങ്ങള്‍ പാചകം ചെയ്യുന്നതായി അംഗങ്ങള്‍ പരാതിപ്പെട്ടു. ഫുഡ് പാത്തില്‍ തട്ടുകടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും നടത്തുന്നതു മൂലം സ്‌കൂള്‍ കുട്ടികളും പൊതുജനങ്ങളും റോഡിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. പച്ചമീന്‍, പാല്‍ എന്നിവ പൊതുജനങ്ങള്‍ക്ക് വില്‍പ്പനയ്ക്ക് എത്തുന്നതിന് മുമ്പായി അനലറ്റിക്കല്‍ ലാബില്‍ പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.
താലൂക്കിലെ അറ്റാച്ച് ചെയ്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ വ്യാപാര സ്ഥാപനങ്ങളും നോട്ടിഫിക്കേഷന്‍ ചെയ്യുന്നതിനും സപ്ലൈകോ താലൂക്ക് ഡിപ്പോയില്‍ നിന്നും വാതില്‍പ്പടി വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ തുക്കം കൃത്യത വരുത്തുന്നതിനും വേണ്ടി ഗോഡൗണ്‍ പരിസരത്ത് വേയ്ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
താലൂക്ക് സപ്ലൈ ഓഫിസര്‍ പി ബി അജി, തഹസില്‍ദാര്‍ മിനി എം ജോണ്‍ , സബിഷ് നെടുംപറമ്പില്‍ , കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ബെന്നി മണ്ണംകുന്നേല്‍ ( ആര്‍എസ് പിഎല്‍) എം എസ് വിശ്വനാഥന്‍ ( ബിജെപി) പി എച്ച് നാസര്‍ (കോണ്‍ഗ്രസ് ഐ), ആന്റണി ജോസഫ്(ജനതാദള്‍ -എസ്) , എം.വി. മുരുകന്‍ (സിഎംപി), ലോനപ്പന്‍ ചാലയ്ക്കല്‍ ( കേരളാ ജനപക്ഷം) , റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബി സജീബ്, സുനിതാകുമാരി എസ്, ജോസഫ് ജോണ്‍, റേഷന്‍ വ്യാപാരികളായ എം എസ് തുളസിദാസ്, ടി ജെ ജോസഫ് കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."