HOME
DETAILS

സപ്ലൈ ഓഫിസര്‍ക്കെതിരേ നടപടിക്കു സാധ്യത

  
backup
September 03 2017 | 07:09 AM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b4%9f

 

മലപ്പുറം: കഴിഞ്ഞ ദിവസം വിജിലന്‍സ് വിഭാഗം റെയ്ഡില്‍ കണക്കില്‍പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്കെതിരേ നടപടിക്കു സാധ്യത. വ്യാഴാഴ്ച രാത്രിയാണ് ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ജ്ഞാനപ്രകാശിന്റെ മലപ്പുറത്തെ താമസസ്ഥലത്തു വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്.
81,500 രൂപയാണ് കണക്കില്‍പെടാത്തതായി കണ്ടെടുത്തത്. ഫാനിന്റെ മോട്ടോറിനുള്ളിലും ബാഗിനുള്ളിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. റേഷന്‍ കടക്കാരില്‍നിന്ന് ഓഫിസര്‍ മാസപ്പടി ആവശ്യപ്പെടുന്നതായി ഉയര്‍ന്ന പരാതിയിലായിരുന്നു പരിശോധന. മാസപ്പടി നിര്‍ദേശം അവഗണിക്കുന്ന റേഷന്‍ ഷാപ്പുകളില്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നാണ് ആരോപണം.
കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ. അശ്വകുമാറിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി 9.30നു ശേഷമാണ് വീട്ടില്‍ പരിശോധന തുടങ്ങിയത്. ഇതു പുലര്‍ച്ചെ രണ്ടുവരെ നീണ്ടു. തിരുവന്തപുരം സ്വദേശിയായ ഓഫിസര്‍ മലപ്പുറത്തു ചെറാട്ടുകുഴിയിലെ വാടകവീട്ടിലാണ് താമസിച്ചുവരുന്നത്. നാലു മാസം മുന്‍പാണ് ഇദ്ദേഹം മലപ്പുറത്തേക്കു സ്ഥലം മാറിയത്. നാലു മാസമായി ഇയാള്‍ ശമ്പളം കൈപറ്റിയിരുന്നില്ല. എന്നാല്‍, വാടക, കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് എന്നിവ കൃത്യമായി നല്‍കിവരുന്നുണ്ട്. ഇതിനുള്ള വരുമാനം സംബന്ധിച്ച് ഇദ്ദേഹം മറുപടി നല്‍കിയില്ല.പിടിച്ചെടുത്ത പണത്തെ സംബന്ധിച്ചും മറുപടി നല്‍കിയിരുന്നില്ല. അതേസമയം, അക്കൗണ്ട് നമ്പര്‍ ഓര്‍മയില്ലെന്നും എ.ടി.എം കാര്‍ഡ് ഇല്ലെന്നുമാണത്രേ മൊഴി. വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. അതേസമയം, പിടിച്ചെടുത്ത പണത്തിനു കണക്കു ബോധിപ്പിച്ചാലേ കേസില്‍നിന്ന് ഒഴിവാകൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago