പ്ലാസ്റ്റിക് നിരോധനത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഗുരുവായൂരില്‍ സര്‍വ്വത്ര പ്ലാസ്റ്റിക്
ഗുരുവായൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഗീതാ ഗോപി യോഗ്യത നേടിയത് പ്ലാസ്റ്റിക് നിരോധനത്തിന് ചുക്കാന്‍ പിടിച്ചതിന്റെ പേരിലാണ്.
ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ 2009 ലാണ് ഇവര്‍ പ്ലാസ്റ്റിക് നിരോധനത്തിന് നേതൃത്വം കൊടുത്തത്.
അന്നത്തെ നഗരസഭാ സെക്രട്ടറിയായിരുന്ന വിജയകുമാറിന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു ഗുരുവായൂരിലെ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ വിജയരഹസ്യമെങ്കിലും അത് അന്നത്തെ ചെയര്‍പേഴ്‌സണായിരുന്ന ഗീതാ ഗോപിയുടെ കിരീടത്തില്‍ പൊന്‍തൂവലായി വന്നു വീഴുകയായിരുന്നു. ഇത് ഗീതാ ഗോപിയെ നിയമസഭാ സ്ഥാനാര്‍ഥിത്വത്തിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും എത്തിച്ചു. എന്നാല്‍ വിജയകുമാര്‍ സെക്രട്ടറി സ്ഥാനത്തു നിന്നും പോയതോടെ പ്ലാസ്റ്റിക് ഗുരുവായൂരില്‍ തിരിച്ചെത്താന്‍ തുടങ്ങി. ഇപ്പോള്‍ ശാന്തകുമാരിയുടെ ഭരണത്തോടെ ഗുരുവായൂര്‍ നഗരം പത്തു വര്‍ഷം പുറകോട്ടു പോയതുപോലെയായി. നാടെങ്ങും പ്ലാസ്റ്റിക് മയം. റോഡരികില്‍ മുഴുവന്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ മാലിന്യവും തെരുവുനായ്ക്കളും.
യു.ഡി.എഫിന്റെ റിബലായി മത്സരിച്ച് എല്‍.ഡി.എഫിന്റെ ചെയര്‍പേഴ്‌സണായത് ഭരണ വൈദഗ്ധ്യം കൊണ്ടല്ല.
ഇവര്‍ ചെയ്യുന്നതെല്ലാം നിവര്‍ത്തികേടുകൊണ്ട് സഹിക്കേണ്ടി വന്ന നിലയിലാണ് സി.പി.എം. കൊടുത്ത വരം തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥ.
എന്തായാലും മൂഷിക സ്ത്രീ വീണ്ടും മൂഷിക സത്രീ ആയതു പോലെ പ്ലാസ്റ്റിക് മാലിന്യ സൗഹൃദ നഗരമായി മാറിയിരിക്കുകയാണ് ഗുരുവായൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."